അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം; ബി​ടെ​ക്കി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, October 17, 2019 11:40 PM IST
അ​മൃ​ത​പു​രി: കേ​ന്ദ്ര മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി വ​കു​പ്പ് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച എ​ട്ടാ​മ​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം 2020-ല്‍ ​അ​മൃ​ത സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗി​ന്‍റെ അ​മൃ​ത​പു​രി, ബം​ഗ​ളു​രു, ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ര്‍, അ​മ​രാ​വ​തി ക്യാം​പ​സു​ക​ളി​ല്‍ ആ​രം​ഭി​ക്കു​ന്ന ബി​ടെ​ക്ക് കോ​ഴ്‌​സു​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2020-ലെ ​ജെ​ഇ​ഇ, അ​മൃ​ത എ​ന്‍​ജി​നീ​യ​റിം​ഗ് എ​ന്‍​ട്ര​ന്‍​സ് എ​ക്‌​സാ​മി​നേ​ഷ​ന്‍ (എ​ഇ​ഇ​ഇ) എ​ന്നി​വ​യി​ലെ സ്‌​കോ​റി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും അ​ഡ്മി​ഷ​ന്‍ ല​ഭി​ക്കു​ക.

അ​മൃ​ത​പു​രി, ബം​ഗ​ളു​രു, ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ കാം​പ​സു​ക​ള്‍​ക്ക് തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും നാ​ക്കി​ന്‍റെ എ ​ഗ്രേ​ഡ് അ​ക്രെ​ഡി​റ്റേ​ഷ​ന്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം സ്ഥാ​നം നേ​ടി​യി​ട്ടു​ണ്ട്.

ടൈം​സ് ഹ​യ​ര്‍ എ​ജ്യൂ​ക്കേ​ഷ​ന്‍ തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും ഏ​റ്റ​വും മി​ക​ച്ച സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ അ​മൃ​ത​യെ ഉ​ള്‍​പ്പെ​ടു​ത്തി. അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ അ​ഞ്ചാ​മ​ത് എ​ന്‍​ജി​നീ​യ​റിം​ഗ് ക്യാം​പ​സാ​യ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​മ​രാ​വ​തി​യി​ല്‍ 2020-ല്‍ ​എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ഴ്‌​സു​ക​ള്‍ തു​ട​ങ്ങും.

സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗി​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ബി​ടെ​ക് ബി​രു​ദം നേ​ടാ​ന്‍ അ​വ​സ​ര​മു​ണ്ട്. ഡ്യു​വ​ല്‍ ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ള്‍, സെ​മ​സ്റ്റ​ര്‍ എ​ബ്രോ​ഡ് പ്രോ​ഗ്രാ​മു​ക​ള്‍, വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ഇ​ന്‍റേ​ണ്‍​ഷി​പ്പ് തു​ട​ങ്ങി​യ​വ​യ്ക്കും അ​വ​സ​ര​മു​ണ്ട്.

2020 ഏ​പ്രി​ല്‍ 23 മു​ത​ല്‍ ഏ​പ്രി​ല്‍ 27 വ​രെ​യാ​ണ് ഓ​ണ്‍​ലൈ​ന്‍ എ​ഇ​ഇ​ഇ ന​ട​ത്തു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ മാ​ത്ര​മാ​യി ന​ട​ത്തു​ന്ന ഓ​ഫ്‌​ലൈ​ന്‍ എ​ഇ​ഇ​ഇ പ​രീ​ക്ഷ 2020 മേ​യ് ര​ണ്ടി​നാ​ണ്. ജെ​ഇ​ഇ മെ​യി​ന്‍ മു​ഖേ​ന അ​പേ​ക്ഷി​ക്കു​ന്ന​തി​ന് 300 രൂ​പ​യും എ​ഇ​ഇ​ഇ മു​ഖേ​ന അ​പേ​ക്ഷി​ക്കു​ന്ന​തി​ന് 1000 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ​ഫീ​സ്. ര​ണ്ട് റാ​ങ്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും ഒ​രു അ​പേ​ക്ഷാ​ര്‍​ഥി​ക്ക് സീ​റ്റ് നേ​ടാ​ന്‍ അ​വ​സ​ര​മു​ണ്ട്.

മാ​ത്ത​മാ​റ്റി​ക്‌​സ് 40, ഫി​സി​ക്‌​സ് 30, കെ​മി​സ്ട്രി 30 മാ​ര്‍​ക്ക് എ​ന്നി​ങ്ങ​നെ മ​ള്‍​ട്ടി​പ്പി​ള്‍ ചോ​യ്‌​സ് ചോ​ദ്യ​ങ്ങ​ളാ​ണ് എ​ഇ​ഇ​ഇ​ക്ക്. മൂ​ന്ന് മ​ണി​ക്കൂ​റാ​ണ് പ​രീ​ക്ഷാ​സ​മ​യം. www.amrita.edu/btech എ​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് അ​പേ​ക്ഷി​ക്കാം.