സേ​ഫ് കൊ​ല്ലം: 2500 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ന​ല്‍​കും
Thursday, October 17, 2019 11:40 PM IST
കൊല്ലം: ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് എ​ടു​ക്കാ​ത്ത​വ​രു​ണ്ടാ​കി​ല്ല ഇ​നി ജി​ല്ല​യി​ല്‍. സ​മ​സ്ത​മേ​ഖ​ല​ക​ളേ​യും ബ​ന്ധി​പ്പി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന സേ​ഫ് കൊ​ല്ലം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ള്ളി​ത്തോ​ട്ടം മു​ത​ല്‍ ത​ങ്ക​ശ്ശേ​രി വ​രെ​യു​ള്ള തീ​ര​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന 2500 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ലൈ​സ​ന്‍​സ് ന​ല്‍​കും. സേ​ഫ് കൊ​ല്ല​ത്തി​ന്‍റെ മു​ഖ്യ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​യ സു​ര​ക്ഷി​ത റോ​ഡ് യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലൈ​സ​ന്‍​സ് ന​ല്‍​കു​ന്ന​ത്.

ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ല്‍​കി, റോ​ഡ് നി​യ​മ​ങ്ങ​ള്‍ പ​ഠി​പ്പി​ച്ചാ​ണ് ലൈ​സ​ന്‍​സ് ന​ല്‍​കു​ക​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. മോ​ട്ടോര്‍ വെ​ഹി​ക്കി​ള്‍ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി. ആ​ദ്യ​ബാ​ച്ചി​ലെ 150 പേ​ര്‍​ക്കു ലേ​ണേ​ഴ്സ് ടെ​സ്റ്റ് ആ​ര്‍ടി ​ഓ​ഫീ​സി​ല്‍ ന​ട​ത്തി ക​ഴി​ഞ്ഞു. പ​ള്ളി​ത്തോ​ട്ടം പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നി​ര്‍​വ​ഹ​ണം.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ഴു​ത്തും വാ​യ​ന​യും അ​റി​യാ​ത്ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ട്രാ​ക്ക് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ട്രാ​ഫി​ക് നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി​യാ​ണ് ലേ​ണേ​ഴ്‌​സി​ന് സ​ജ്ജ​രാ​ക്കി​യ​ത് എ​ന്ന് ആ​ര്‍ടി​ഒ വി. ​സ​ജി​ത്ത് പ​റ​ഞ്ഞു.
ര​ണ്ടാം​ഘ​ട്ട​മാ​യി നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര മേ​ഖ​ല​യി​ല്‍ ഉ​ള്ള നി​ര​ക്ഷ​ര​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്തു ലൈ​സ​ന്‍​സ് നേ​ടാ​ന്‍ അ​വ​സ​ര​മൊ​രു​ക്കും.