പ്ര​വേ​ശ​ന ക​വാ​ടം ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണം
Friday, October 18, 2019 11:00 PM IST
ച​വ​റ: ശ​ങ്ക​ര​മം​ഗ​ലം സ​ബ് ര​ജി​സ്ട്രാ​ഫീ​സ്, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, പ​ട്ടി​ക ജാ​തി വി​ക​സ​ന ഓ​ഫീ​സ് തു​ട​ങ്ങി​യ​വ സ്ഥി​തി ചെ​യ്യു​ന്ന ഓ​ഫീ​സ് സ​മു​ച​യ​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ടം ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ട നി​ർ​മ്മാ​ണം പൂ​ർ​ത്തി​ക​രി​ക്കാ​ത്ത​തി​നാ​ൽ ഗേ​റ്റി​ന് മു​ന്നി​ൽ വെ​ള്ളം കെ​ട്ടി ചെ​ളി​നി​റ​ഞ്ഞ​തി​നാ​ൽ കാ​ൽ​ന​ട പോ​ലും അ​സാ​ധ്യ​മാ​യി. എ​ത്ര​യും വേ​ഗം ഓ​ട നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് മു​ന​മ്പ​ത്ത് ഷി​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ന്നേ​ൽ രാ​ജേ​ന്ദ്ര​ൻ, ശി​വ പ്ര​സാ​ദ​ൻ പി​ള്ള, ഗോ​പി​നാ​ഥ​ൻ​പി​ള്ള, ശ​ശി​ധ​ര​ൻ പി​ള്ള, വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.