പാ​ച​ക വാ​ത​ക അ​ദാ​ല​ത്ത്: സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച അ​പ​ക​ടം; ഇ​ന്‍​ഷ്വ​റ​ന്‍​സ് ഉ​ട​ന്‍ ല​ഭ്യ​മാ​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Saturday, October 19, 2019 11:23 PM IST
കൊല്ലം: പാ​ച​ക വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച അ​പ​ക​ട​ത്തി​ന്‍റെ ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക ഉ​ട​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍​നാ​സ​ര്‍ നി​ര്‍​ദേശി​ച്ചു. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് ഓ​യി​ല്‍ ക​മ്പ​നി​ക്ക് നി​ര്‍​ദേ​ശം. പാ​ച​ക വാ​ത​ക അ​ദാ​ല​ത്തി​ലാ​ണ് പു​ന്ത​ല​ത്താ​ഴം നേ​താ​ജി ന​ഗ​റി​ല്‍ ശ്രീ​ജാ​മോ​ളു​ടെ പ​രാ​തി പ​രി​ഗ​ണി​ച്ചു​ള്ള തീ​രു​മാ​നം. ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി ആ​വ​ശ്യ​പ്പെ​ട്ട ഫ​യ​ര്‍​ഫോ​ഴ്‌​സ് റി​പ്പോ​ര്‍​ട്ടും അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ളും അ​യ​ച്ചു കൊ​ടു​ത്തി​ട്ടും മ​റു​പ​ടി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് പ​രാ​തി ഉ​യ​ര്‍​ന്ന​ത്.

ഗ്യാ​സ് സ​ബ്‌​സി​ഡി തു​ക ഉ​പ​ഭോ​ക്താ​വി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ ല​ഭി​ക്കു​ന്നി​ല്ല എ​ന്ന പ​രാ​തി​യി​ല്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​രും ഗ്യാ​സ് ക​മ്പ​നി പ്ര​തി​നി​ധി​ക​ളും സം​യു​ക്ത യോ​ഗം ചേ​ര്‍​ന്ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണം. ആ​ധാ​ര്‍ ലി​ങ്ക് ചെ​യ്യു​ന്ന​തി​ലെ അ​പാ​ക​ത​ക​ളാ​ണ് സ​ബ്‌​സി​ഡി ല​ഭി​ക്കാ​തി​രി​ക്കു​ന്ന​തി​ന് കാ​ര​ണ​മെ​ങ്കി​ല്‍ അ​തു പ​രി​ഹ​രി​ക്ക​ണം. മ​റ്റു സാ​ങ്കേ​തി​ക​വ​ശ​ങ്ങ​ള്‍ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്താ​നും പ​രാ​തി​ക​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ബി​ല്‍ തു​ക​യി​ല്‍ നി​ന്നും അ​ധി​ക തു​ക ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ധി​ക തു​ക ആ​വ​ശ്യ​പ്പെ​ട്ട് സി​ലി​ണ്ട​ര്‍ വി​ത​ര​ണം മു​ട​ക്കു​ന്ന​തും അ​നു​വ​ദി​ക്കി​ല്ല. ഗോ​ഡൗ​ണി​ല്‍ നി​ന്നും അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ഡെ​ലി​വ​റി ചാ​ര്‍​ജ് സൗ​ജ​ന്യ​മാ​ണ്. അഞ്ച് മു​ത​ല്‍ 10 കി​ലോ മീ​റ്റ​ര്‍ വ​രെ 32 രൂ​പ, 10 മു​ത​ല്‍ 15 വ​രെ 42 രൂ​പ, 15 മു​ത​ല്‍ 20 വ​രെ 50 രൂ​പ, 20 മു​ത​ല്‍ 25 വ​രെ 58 രൂ​പ, 25 മു​ത​ല്‍ 30 കി​ലോ മീ​റ്റ​ര്‍ വ​രെ 66 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ഡെ​ലി​വ​റി ചാ​ര്‍​ജ്. ഈ ​തു​ക​യ്ക്ക് ജി. ​എ​സ്. ടി ​ബാ​ധ​ക​മാ​ണ്.

വീ​ടു​ക​ളി​ലേ​ക്ക് ഗ്യാ​സ് എ​ത്തി​ക്കു​ന്ന​തി​ന് മു​മ്പ് അ​റി​യി​പ്പ് ന​ല്‍​കു​ന്ന സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. ഗ്യാ​സ് ലീ​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ക​ളക്ട​ര്‍ പ​റ​ഞ്ഞു.

എ ​ഡി എം ​പി.​ആ​ര്‍.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ആ​ര്‍ അ​നി​ല്‍​രാ​ജ്, ഗ്യാ​സ് ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍, ഉ​പ​ഭോ​ക്തൃ​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.