സ​ബ് ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഓ​ഫീ​സ് കു​ണ്ട​യം മൂ​ല​ക്ക​ട​യി​ൽ തു​ട​ങ്ങും
Saturday, October 19, 2019 11:23 PM IST
പ​ത്ത​നാ​പു​രം: പു​തി​യ​താ​യി അ​നു​വ​ദി​ച്ച സ​ബ് ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഓ​ഫീ​സ് കു​ണ്ട​യം മൂ​ല​ക്ക​ട​യി​ൽ തു​ട​ങ്ങാ​ൻ ന​ട​പ​ടി​ക​ളാ​യി. ഓ​ഫീ​സി​നാ​യി ഒ​രു വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ടം അ​നു​യോ​ജ്യ​മാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മി​ഷ​ണ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി. പ​ത്ത​നാ​പു​ര​ത്ത് നി​ന്ന്‌ മൂ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ കു​ണ്ട​യം മൂ​ല​ക്ക​ട ജ​ങ്ഷ​നി​ലു​ള്ള കെ​ട്ടി​ട​മാ​ണ് ഓ​ഫീ​സി​നാ​യി ക​ണ്ടെ​ത്തി​യ​ത്. ആ​ർ​ടി ഓ​ഫീ​സ് അ​നു​വ​ദി​ച്ചി​ട്ട്‌ നാ​ളേ​റെ​യാ​യെ​ങ്കി​ലും അ​നു​യോ​ജ്യ​മാ​യ കെ​ട്ടി​ടം ക​ണ്ടെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ന​ട​പ​ടി​ക​ൾ നീ​ളു​ക​യാ​യി​രു​ന്നു.