കാ​ലി​ത്തീ​റ്റ തി​രി​മ​റി; യൂ​ത്ത് കോ​ൺ​ഗ്ര​സ് ഉ​പ​രോ​ധം
Saturday, October 19, 2019 11:23 PM IST
ശാ​സ്താം​കോ​ട്ട: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​പ്പെ​ട്ട ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് അ​നു​വ​ദി​ച്ച വൈ​ക്കോ​ൽ,കാ​ലി​ത്തീ​റ്റ വി​ത​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ ക്ഷീ​ര​സം​ഘ​ത്തി​നെ​തി​രെ​യും ക്ഷീ​ര വി​ക​സ​ന ബ്ലോ​ക്കി​നെ​തി​രെ​യും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ശൂ​ര​നാ​ട് വ​ട​ക്ക് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​റെ ഉ​പ​രോ​ധി​ച്ചു.

യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശാ​സ്താം​കോ​ട്ട സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ജു സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വൈ.​ന​ജീം, കെ.​പി റ​ഷീ​ദ്, ബി​ജു ശാ​മു​വേ​ൽ, നാ​സ​ർ മൂ​ല​ത്ത​റ​യി​ൽ, ദി​ലീ​പ് കു​രു​വി​ക്കു​ളം, ഷെ​ഫീ​ക്ക് മാ​വി​ള​യി​ൽ, സൈ​നു​ദീ​ൻ, അ​നു​താ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റു​മെ​ന്നും ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഉ​പ​രോ​ധ​സ​മ​രം അ​വ​സാ​നി​ച്ച​ത്.