കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണം: എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍
Saturday, October 19, 2019 11:46 PM IST
കൊ​ല്ലം‍: നി​ര​വ​ധി വ​ര്‍​ഷ​ങ്ങ​ളാ​യി കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ (എ​ഐ​ടി​യു​സി) 73ാം സം​സ്ഥാ​ന സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കെ​എ​സ്ആ​ര്‍​ടി​സി കി​ഫ്ബി വ​ഴി അ​നു​വ​ദി​ച്ച 326 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് പു​തി​യ ഷാ​സി​ക​ള്‍ വാ​ങ്ങി കെ​എ​സ്ആ​ര്‍​ടി​സി ബോ​ഡി​ബി​ല്‍​ഡിം​ഗ് ഗാ​രേ​ജു​ക​ളി​ല്‍ ബ​സ് നി​ര്‍​മ്മി​ച്ച് നി​ര​ത്തി​ലി​റ​ക്ക​ണ​മെ​ന്നും മ​റ്റൊ​രു പ്ര​മേ​യ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം​ദി​വ​സ​മാ​യ ഇ​ന്ന​ലെ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷം പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും മ​റ്റ് റി​പ്പോ​ര്‍​ട്ടു​ക​ളും ക​ണ​ക്കും അം​ഗീ​ക​രി​ച്ചു.

തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​വാ​ന്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പ​ര​മാ​വ​ധി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ത് സ​ര്‍​ക്കാ​രി​ന്‍റെ ന​യ​മാ​ണെ​ന്നും മ​ന്ത്രി കെ ​രാ​ജു അ​റി​യി​ച്ചു. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ നേ​ടി​യെ​ടു​ത്ത അ​വ​കാ​ശ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ഒ​ന്നൊ​ന്നാ​യി എ​ടു​ത്തു​ക​ള​യു​ക​യാ​ണ്. സം​ഘ​ടി​ക്കാ​നും കൂ​ട്ടാ​യി വി​ല​പേ​ശാ​നു​മു​ള്ള മൗ​ലി​ക​മാ​യ അ​വ​കാ​ശം ത​ക​ര്‍​ത്തു​ക​ള​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​ല്‍ കെ ​പി രാ​ജേ​ന്ദ്ര​ന്‍, എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍ സ​ജി​ലാ​ല്‍, കേ​ര​ള മ​ഹി​ളാ​സം​ഘം സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ജെ ​ചി​ഞ്ചു​റാ​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗിച്ചു.
ഭാ​ര​വാ​ഹി​ക​ള്‍:

സം​സ്ഥാ​ന​സ​മ്മേ​ള​നം ഭാ​ര​വാ​ഹി​ക​ളാ​യി കെ ​പി രാ​ജേ​ന്ദ്ര​ന്‍ (പ്ര​സി​ഡ​ന്‍റ്), എം ​ശി​വ​കു​മാ​ര്‍ (വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്), എം ​ജി രാ​ഹു​ല്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
സി ​എ​സ് സ​ന്തോ​ഷ് ക​ണ്ണ​ന്‍, എ ​അ​നീ​ഷ്, ബി ​ഷാ​ജു, വി ​വേ​ണു​ഗോ​പാ​ല്‍, എം ​ജീ​വ​രാ​ജ​ന്‍ (വൈ​സ്‌​പ്ര​സി​ഡ​ന്‍റുമാ​ര്‍), എ ​വി ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പി ​വി ച​ന്ദ്ര​ബോ​സ്, ടി ​ആ​ര്‍ ബി​ജു, കെ ​മ​നോ​ജ്കു​മാ​ര്‍, പി ​വി ബാ​ബു​രാ​ജ് (സെ​ക്ര​ട്ട​റി​മാ​ര്‍), സി ​എ​സ് അ​നി​ല്‍​കു​മാ​ര്‍ (ട്ര​ഷ​റ​ര്‍), എം ​ടി ശ്രീ​ലാ​ല്‍, ഹ​രീ​ഷ് ച​ന്ദ്ര​ന്‍, കെ ​കെ ജ​യ​ന്‍, എ ​ബി അ​നി​ല്‍​കു​മാ​ര്‍, എ​സ് ജെ ​പ്ര​ദീ​പ്, ഡി ​എ ദീ​പ, എ​സ് സ്മി​ത, എം ​എ​സ് സ​ന്ധ്യ​മോ​ള്‍, എം ​കെ അ​ജി​ത്കു​മാ​ര്‍, എ​സ് എം ​അ​ജ്മ​ല്‍, എ​സ് ഹ​രി​കു​മാ​ര്‍ ശ​ര്‍​മ്മ (ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​മാ​ര്‍) എ​ന്നി​വ​രാ​ണ് മ​റ്റ് ഭാ​ര​വാ​ഹി​ക​ള്‍.