റ​ബർഷീ​റ്റ് മോ​ഷ്ടി​ച്ചവർ പി​ടി​യി​ലാ​യി
Saturday, October 19, 2019 11:46 PM IST
.കൊ​ട്ടാ​ര​ക്ക​ര; വാ​ള​കം അ​മ്പ​ല​ക്ക​ര സ്വ​ദേ​ശി​നി ബീ​ന​യു​ടെ വീ​ട്ടി​ൽ നി​ന്ന് റ​ബർ​ഷീ​റ്റ് മോ​ഷ്ടി​ച്ച പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. വാ​ള​കം അ​മ്പ​ല​ക്ക​ര ജം​ഗ്ഷ​ന് സ​മീ​പം മ​ല്ല​ശേരി​ൽ വീ​ട്ടി​ൽ സാ​ബു (45), മാ​മ്പു​ഴ മേ​ല​തി​ൽ വീ​ട്ടി​ൽ വി​നോ​ദ് (35)എ​ന്നി​വ​രാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം റ​ബർ ഷെ​ഡി​ൽ പു​ക​യ്ക്കാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന റ​ബർ ഷീ​റ്റു​ക​ൾ പ്ര​തി​ക​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.​ ന​ഷ്ട​പ്പെ​ട്ട റ​ബർ ഷീ​റ്റു​ക​ൾ മോ​ഷ്ടാ​ക്ക​ളു​ടെ പ​ക്ക​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കൊ​ട്ടാ​ര​ക്ക​ര എ​സ് ഐ ​രാ​ജീ​വ് എ ​എ​സ് ഐ​മാ​രാ​യ സ​ജീ​വ്, അ​ജ​യ​കു​മാ​ർ സി​പി​ഒ മാ​രാ​യ ഹ​രി​ലാ​ൽ, സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.