ജി​ല്ല സ​മ്പൂ​ര്‍​ണ പ​ത്താം​ത​രം തു​ല്യ​ത കൈ​വ​രി​ക്കു​ന്ന​തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന: മ​ന്ത്രി
Sunday, October 20, 2019 11:08 PM IST
കൊല്ലം: ജി​ല്ല സ​മ്പൂ​ര്‍​ണ പ​ത്താ​ംത​രം തു​ല്യ​ത കൈ​വ​രി​ക്കു​ന്ന​തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്ന് മ​ന്ത്രി കെ ​രാ​ജു. പു​ന​ലൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്കൻഡ​റി സ്‌​കൂ​ളി​ല്‍ ജി​ല്ലാ സാ​ക്ഷ​ര​ത മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​ലോ​ത്സ​വ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മ്പൂ​ര്‍​ണ സാ​ക്ഷ​ര​ത നേ​ടി​യ ആ​ദ്യ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ പ്ര​വ​ര്‍​ത്ത​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തി വ​രു​ന്ന​ത്. വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക്് പ​ത്താ​ത​രം പാ​സ്സാ​കു​ന്ന​തി​നു​ള്ള വ​ലി​യ അ​വ​സ​ര​മാ​ണ് സാ​ക്ഷ​ര​ത മി​ഷ​ന്‍റെ തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ സാ​ധ്യ​മാ​കു​ന്ന​ത്. പ​ഠ​ന​ത്തി​ന് പു​റ​മേ ക​ല​യി​ലും മി​ക​വ് പു​ല​ര്‍​ത്താ​ന്‍ തു​ല്യ​താ പ​ഠി​താ​ക്ക​ള്‍​ക്ക് ക​ഴി​യു​ന്നു​ണ്ട്. അ​തി​ന്‍റെ തെ​ളി​വാ​ണ് തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വ​ത്തി​ല്‍ പ്രാ​യ​ഭേ​ദ​മ​ന്യേ മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത​തും മി​ക​ച്ച ക​ലാ പ്ര​ക​ട​ന​ങ്ങ​ള്‍ കാ​ഴ്ച വ​ച്ച​തും. അ​തി​ല്‍ ജി​ല്ലാ സാ​ക്ഷ​ര​ത മി​ഷ​നും അ​ഭി​മാ​നി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്പി​ന്നി​ങ് മി​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ. ​രാ​ജ​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ശീ​ല രാ​ധാ​കൃ​ഷ്ണ​ന്‍, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ റെ​നി ആ​ന്‍റ​ണി, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, വി​വി​ധ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ - സാം​സ്‌​കാ​രി​ക പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പു​ന​ലൂ​ര്‍ സാ​ക്ഷ​ര​ത കേ​ന്ദ്രം കോ​ര്‍​ഡി​നേ​റ്റ​ര്‍ വി ​സു​രേ​ഷ് കു​മാ​ര്‍, സാ​ക്ഷ​ര​ത മി​ഷ​ന്‍ ജി​ല്ല കോ​ര്‍​ഡി​നേ​റ്റ​ര്‍ സി. ​കെ പ്ര​ദീ​പ് കു​മാ​ര്‍ എന്നിവർ പ്രസംഗിച്ചു.

പ്രാ​യം മ​റ​ന്ന് മ​ത്സ​രാ​ര്‍​ഥി​ക​ള്‍

കൊല്ലം: ടീ​നേ​ജ് മു​ത​ല്‍ 104 വ​യ​സ് വ​രെ​യു​ള്ള​വ​ര്‍ പ്രാ​യം മ​റ​ന്ന് ക​ലാ​വേ​ദി​യെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി . സാ​ക്ഷ​ര​താ മി​ഷ​ന്‍​തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വ​മാ​ണ് 1100 ഓ​ളം മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ ക​ലാ പ്ര​ക​ട​ന​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ​ത്. പു​ന​ലൂ​ര്‍ ഗ​വ​. ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ലെ നാ​ല് വേ​ദി​ക​ളി​ലാ​യാ​ണ് ക​ലാ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്ന​ത്. സാ​ക്ഷ​ര​ത നാ​ല്, ഏ​ഴ് തു​ല്യ​താ ക്ലാ​സു​ക​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻഡ​റി, പ്രേ​ര​ക്മാ​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ടോ​ടി​നൃ​ത്തം മു​ത​ല്‍ ക​ഥാ​പ്ര​സം​ഗം വ​രെ 213 ഇ​ന​ങ്ങ​ള്‍ വി​വി​ധ വേ​ദി​ക​ളി​ലാ​യി അ​ര​ങ്ങേ​റി.

പ്രാ​യ​ത്തി​ലും അ​നു​ഭ​വ​ത്തി​ലും കാ​ഴ്ച​പ്പാ​ടി​ലും വ്യ​ത്യ​സ്ത​മാ​യ​വ​ര്‍ വേ​ദി​യി​ല്‍ മാ​റ്റു​ര​ച്ച​പ്പോ​ള്‍ അ​ത് ആ​സ്വാ​ദ​ക​രി​ലും ആ​വേ​ശ​മു​ണ​ര്‍​ത്തി. പ്രാ​യം ഉ​ള്ളി​ലെ സ​ര്‍​ഗ​ശേ​ഷി​യെ ത​ള​ര്‍​ത്തി​ല്ലെ​ന്ന​തി​നു​ള്ള തെ​ളി​വാ​യി​രു​ന്നു ഹ​യ​ര്‍ സെ​ക്ക​ൻഡ​റി തു​ല്യ​താ പ​ഠി​താ​ക്ക​ള്‍ അ​വ​ത​രി​പ്പി​ച്ച നാ​ടോ​ടി​നൃ​ത്ത​വും ഭ​ര​ത​നാ​ട്യ​വു​മൊ​ക്കെ. പി​ഴ​യ്ക്കാ​ത്ത ചു​വ​ടു​ക​ളാ​ല്‍ വി​സ്മ​യം തീ​ര്‍​ക്കു​ക​യാ​യി​രു​ന്നു ഓ​രോ മ​ത്സ​രാ​ര്‍​ഥി​ക​ളും. സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ഒ​മ്പ​താ​മ​ത് തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വ​മാ​ണ് ധ്വ​നി 2019.

സ​മ്പൂ​ര്‍​ണ പ​ത്താ​ംത​രം തു​ല്യ​ത കൈ​വ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സാ​ക്ഷ​ര​ത മി​ഷ​ന്‍ ന​ട​ത്തി വ​രു​ന്ന​ത്. അ​തി​നോ​ടൊ​പ്പം ത​ന്നെ പ​ഠി​താ​ക്ക​ളു​ടെ സ​ര്‍​ഗ​ശേ​ഷി ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മ​റ്റൊ​രു വേ​ദി​യും ല​ഭി​ക്കാ​ത്ത​വ​ര്‍​ക്കു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ് ധ്വ​നി 2019 എ​ന്നും സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ സി ​കെ പ്ര​ദീ​പ് കു​മാ​ര്‍ പ​റ​ഞ്ഞു.