അ​ന​ർ​ഹ​മാ​യി റേ​ഷ​ൻ വാ​ങ്ങൽ: 183921 രൂ​പ ഈ​ടാ​ക്കി
Sunday, October 20, 2019 11:08 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കി​ൽ നി​ര​ന്ത​ര​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള മു​ൻ​ഗ​ണ​ന, എ​എ​വൈ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ 28 പേ​രി​ൽ നി​ന്ന് ക​മ്പോ​ള​വി​ല​യാ​യ183921 രൂ​പ ഈ​ടാ​ക്കാ​ൻ ന​ട​പ​ടി .
ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രി​ൽ 23 പേർ ഇ​തി​ന​കം 83661 രൂ​പ തി​രി​ച്ച​ട​ച്ച് ക​ഴി​ഞ്ഞു. എ​യ​ർ ക​ണ്ടീ​ഷ​ണ​ർ വ​ച്ച വീ​ടു​ള്ള വി​ദേ​ശ മ​ല​യാ​ളി​യും ആ​ഡം​ബ​ര കാ​റും വ​ലി​യ വീ​ടും സ്വ​ന്ത​മാ​യു​ള്ള ഇ​വ​ന്‍റ് മാ​നേ​ജ്‌​മ​ന്‍റ് ന​ട​ത്തി​പ്പു​കാ​ര​നും ഒ​രേ​ക്ക​റി​ല​ധി​കം ഭൂ​മി​യും വ​ലി​യ വീ​ടു​മു​ള്ള ഓ​യി​ൽ മി​ൽ ഉ​ട​മ​യും അ​ട​ക്കം അ​ഞ്ച് പേ​ർ​ക്ക് 100260 രൂ​പ സ​ർ​ക്കാ​റി​ലേ​ക്ക് തി​രി​കെ അ​ട​യ്ക്കാ​നു​ള്ള ഡി​മാ​ൻ​ഡ് നോ​ട്ടീ​സ് ന​ൽ​കി.
ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ 28 കാ​ർ​ഡു​ട​മ​ക​ളി​ൽ 12 പേ​ർ പ​ര​മ​ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​ഞ്ഞ റേ​ഷ​ൻ കാ​ർ​ഡ് നി​യ​മ വി​രു​ദ്ധ​മാ​യി കൈ​വ​ശം വ​ച്ച​വ​രാ​ണ്. ഇ​വ​രു​ടെ എ​ല്ലാം റേ​ഷ​ൻ കാ​ർ​ഡു​ക​ൾ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​ക്ക​ഴി​ഞ്ഞു. ഈ ​ന​ട​പ​ടി വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ​സ്.​എ.​സെ​യ്‌​ഫ്‌ അ​റി​യി​ച്ചു.
ഒ​രു രൂ​പ പോ​ലും മു​ട​ക്കാ​തെ പ്ര​തി​മാ​സം 30 കി​ലോ അ​രി​യും അ​ഞ്ച് കി​ലോ ഗോ​ത​മ്പു​മാ​ണ് നി​യ​മ വി​രു​ദ്ധ​മാ​യി എ​എ​വൈ കാ​ർ​ഡു​ക​ൾ കൈ​വ​ശം വെ​ച്ച​വ​ർ വാ​ങ്ങി പോ​ന്ന​ത്. ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി പേ​ർ ഇ​പ്പോ​ഴും അ​ന​ർ​ഹ​മാ​യി റേ​ഷ​ൻ വാ​ങ്ങി വ​രു​ന്നു. മെ​ച്ച​പ്പെ​ട്ട സാ​മ്പ​ത്തി​ക നി​ല​യു​ള്ള നി​ര​വ​ധി അ​ന​ർ​ഹ​ർ ഇ​പ്പോ​ഴും നി​യ​മ​വി​രു​ദ്ധ​മാ​യി മു​ൻ​ഗ​ണ​ന (പി​ങ്ക് നി​റം), എ​എ വൈ (​മ​ഞ്ഞ നി​റം) റേ​ഷ​ൻ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ചി​ട്ടു​ള്ള​ത് സ്വ​മേ​ധ​യാ ഹാ​ജ​രാ​ക്കി പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റാ​വു​ന്ന​താ​ണ്.
അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​രെ തു​ട​ർ ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​താ​ണ്. ഇ​ത്ത​രം കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​രെ പ​റ്റി​യു​ള്ള ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റെ 9188527341 എ​ന്ന ന​മ്പ​റി​ൽ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​ക്കാ​വു​ന്ന​താ​ണ്. വി​വ​രം ത​രു​ന്ന​വ​ർ ആ​രാ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല.
സൗ​ജ​ന്യ​മാ​യും ര​ണ്ട് രൂ​പ നി​ര​ക്കി​ലും സ​ർ​ക്കാ​ർ ന​ൽ​കു​ന്ന അ​രി​യ്ക്കും ഗോ​ത​മ്പി​നും അ​ർ​ഹ​ത​യും ആ​വ​ശ്യ​വും ഇ​ല്ലാ​ത്ത മു​ഴു​വ​ൻ പേ​രും 23 വ​രെ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്കി പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റാ​ത്ത​പ​ക്ഷം ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് മു​ത​ൽ ഈ ​മാ​സം വ​രെ​യു​ള്ള 20 മാ​സം വാ​ങ്ങി​യ റേ​ഷ​ന്‍റെ ക​മ്പോ​ള വി​ല ഈ​ടാ​ക്കു​ന്ന​താ​ണെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​രി കി​ലോ​ഗ്രാ​മി​ന്‌ 32.31 രൂ​പ​യും ഗോ​ത​മ്പി​ന് 23 .18 രൂ​പ​യു​മാ​ണ് ക​മ്പോ​ള വി​ല.