ഒ​പ്പ് ശേ​ഖ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു
Sunday, October 20, 2019 11:08 PM IST
ച​വ​റ: പൊ​തു​വി​ത​ര​ണ രം​ഗം സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കു​വാ​നു​ള്ള കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റി​ന്‍റെ നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക,വെ​ട്ടി​ക്കു​റ​ച്ച കേ​ര​ള​ത്തി​ന്‍റെ ഭ​ക്ഷ്യ​ധാ​ന്യ​വും മ​ണ്ണെ​ണ്ണ​യും പു​നഃ​സ്ഥാ​പി​ക്കു​ക, ആ​ധാ​ർ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ റേ​ഷ​ൻ നി​ഷേ​ധി​ക്കു​വാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ളാ സ്റ്റേ​റ്റ് റീ​ട്ട​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ ഒ​ന്നി​ന് രാ​ജ്ഭ​വ​ൻ മാ​ർ​ച്ചും ഡി​സം​ബ​ർ ആ​ദ്യ​വാ​രം പാ​ർ​ല​മെ​ന്‍റ്് മാ​ർ​ച്ചും ന​ട​ത്തു​ന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു കോ​ടി ഒ​പ്പി​ട്ട ഭീ​മ ഹ​ർ​ജി പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ക്കു​ന്നു. ഒ​പ്പ് ശേ​ഖ​ര​ണ​ത്തി​ന്‍റെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക്ത​ല ഉ​ദ്ഘാ​ട​നം ച​വ​റ പ​ന്മ​ന വെ​റ്റ​മു​ക്കി​ൽ എ​ൻ വി​ജ​യ​ൻ പി​ള്ള എം ​എ​ൽ എ ​നി​ർ​വ​ഹി​ച്ചു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ക​ള​രി​ക്ക​ൽ ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​യി.
യോ​ഗ​ത്തി​ൽ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് കെ ​എ നി​യാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജെ ​അ​നി​ൽ, കെ ​നാ​സി​മു​ദീ​ൻ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ വെ​റ്റ​മു​ക്ക് സോ​മ​ൻ, ആ​ർ സു​രേ​ന്ദ്ര​ൻ പി​ള്ള, എ​ൽ വി​ജ​യ​ൻ നാ​യ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ ​പ്രേ​മോ​ദ്, താ​ലൂ​ക്ക് വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് ആ​ർ സു​കു​മാ​ര​ൻ നാ​യ​ർ, സ​ജീ​വ്കു​മാ​ർ, വി ​ശ​ശി​ധ​ര​ൻ, മോ​ഹ​ന​ൻ, ജ​മാ​ൽ, സ​ന​ൽ​കു​മാ​ർ, താ​ലൂ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​വേ​ണു ഗോ​പാ​ല​ൻ, സെ​ക്ര​ട്ട​റി എ ​കെ ആ​ന​ന്ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.