ക​യ​ര്‍ ചെ​ടി​ച്ച​ട്ടി​ക​ള്‍: പു​ത്ത​ന്‍ കൃ​ഷി പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി നീ​ണ്ട​ക​ര കൃ​ഷി​ഭ​വ​ന്‍
Sunday, October 20, 2019 11:09 PM IST
കൊല്ലം: ക​യ​ര്‍ ഭൂ​വ​സ്ത്ര ചെ​ടി​ച്ച​ട്ടി​ക​ളു​മാ​യി കൃ​ഷി​യി​ല്‍ പു​ത്ത​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ തീ​ര്‍​ക്കു​ക​യാ​ണ് നീ​ണ്ട​ക​ര കൃ​ഷി​ഭ​വ​ന്‍. ഗ്രോ​ബാ​ഗു​ക​ള്‍​ക്ക് പ​ക​രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന ക​യ​ര്‍ നി​ര്‍​മി​ത ചെ​ടി​ച്ച​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ച് വി​ജ​യം ക​ണ്ട​ത്. പ​രി​സ്ഥി​തി​ക്ക് കോ​ട്ട​മി​ല്ലാ​തെ പ​ച്ച​ക്ക​റി​ക​ള​ട​ക്കം ന​ട്ടു​വ​ള​ര്‍​ത്താ​ന്‍ ക​യ​ര്‍ നി​ര്‍​മി​ത ചെ​ടി​ച്ച​ട്ടി​ക​ള്‍​ക്ക് ഉ​പ​ക​രി​ക്കു​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ഇ​തി​ന​കം തെ​ളി​യി​ച്ചു ക​ഴി​ഞ്ഞു.
പെ​രി​നാ​ട് പ​ഞ്ചാ​യ​ത്തി​ന്റെ പ​രി​ധി​യി​ലു​ള്ള ചെ​റു​മൂ​ട് ശി​വ​ന്‍ മു​ക്കി​ലെ പ​ക​ല്‍ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക​ര​വി​രു​തി​ലാ​ണ് ക​യ​ര്‍ ഭൂ​വ​സ്ത്രം ചെ​ടി​ച്ച​ട്ടി​ക​ളു​ടെ നി​ര്‍​മാ​ണം. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച കു​ട്ടി​ക​ള്‍ അ​ധ്യാ​പ​ക​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ നെ​യ്‌​തെ​ടു​ത്ത ക​യ​ര്‍ നി​ര്‍​മി​ത ചെ​ടി​ച്ച​ട്ടി​ക​ള്‍​ക്ക് ഒ​ന്നി​ന് വി​ല 40 രൂ​പ​യാ​ണ്.
ര​ണ്ടു​വ​ര്‍​ഷ​മാ​യി ഈ ​സം​വി​ധാ​നം പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ല്‍ പ​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. വെ​ണ്ട, വ​ഴു​ത​ന, ത​ക്കാ​ളി, പ​ച്ച​മു​ള​ക്, കോ​ളി​ഫ്‌​ള​വ​ര്‍ എ​ന്നി​വ വി​ജ​യ​ക​ര​മാ​യാ​ണ് കൃ​ഷി ചെ​യ്ത​ത്. ചെ​ടി​ച്ച​ട്ടി​യി​ല്‍ ചി​ത​ല്‍ വ​രാ​തി​രി​ക്കാ​ന്‍ ക​രി​ഓ​യി​ല്‍ ഒ​ഴി​ച്ച ശേ​ഷ​മാ​ണ് മ​ണ്ണ് നി​റ​ക്കു​ന്ന​ത്.
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍ നി​ര്‍​മി​ച്ച ഈ ​ക​യ​ര്‍ നി​ര്‍​മി​ത ചെ​ടി​ച്ച​ട്ടി​ക​ള്‍ 170 എ​ണ്ണ​മാ​ണ് നീ​ണ്ട​ക​ര കൃ​ഷി​ഭ​വ​ന്‍ വാ​ങ്ങി​യ​ത്. അ​വ ക​ര്‍​ഷ​ക​ര്‍​ക്ക് വി​ത​ര​ണം ചെ​യ്തു കൃ​ഷി വി​ജ​യി​പ്പി​ക്കാ​നു​മാ​യി.
പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യു​ള്ള കൃ​ഷി​രീ​തി​ക​ള്‍​ക്ക് മാ​റ്റം വ​രു​ത്താ​നും ക​യ​ര്‍ നി​ര്‍​മാ​ണ മേ​ഖ​ല​യ്ക്ക് കൈ​ത്താ​ങ്ങാ​കാ​നും പു​തു​പ​രീ​ക്ഷ​ണ​ത്തി​നാ​കു​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ര്‍ വി ​ജി ഹ​രീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
കൂ​ടു​ത​ല്‍ ചെ​ടി​ച്ച​ട്ടി​ക​ള്‍ വാ​ങ്ങി ക​ര്‍​ഷ​ക​ര്‍​ക്ക് വി​ത​ര​ണം ചെ​യ്ത് കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും അ​റി​യി​ച്ചു. മ​റ്റു ഗ്രാമപ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ഇ​വ കൈ​മാ​റും.