2200 ലി​റ്റ​ർ വൈ​ന്‍ എ​ക്‌​സൈ​സ് പി​ടി​കൂ​ടി; വൃ​ദ്ധ ദ​മ്പ​തി​ക​ള്‍​ക്കെ​തി​രേ കേ​സ്
Sunday, October 20, 2019 11:10 PM IST
കൊ​ല്ലം: ക്രി​സ്മ​സ് കാ​ല​ത്ത് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​ത്ത് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വൈ​ന്‍ കൊ​ല്ലം എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൃ​ദ്ധ ദ​മ്പ​തി​ക​ള്‍​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം എ​ക്‌​സൈ​സ് കേ​സെ​ടു​ത്തു. കൊ​ല്ലം തൃ​ക്ക​ട​വൂ​ര്‍ മ​തി​ലി​ല്‍ ടോ​ണി വി​ല്ല​യി​ല്‍ ക്രി​സ്പി​ന്‍ സ​ക്ക​റി​യ (73), ഭാ​ര്യ ഗ്രേ​സ് ക്രി​സ്പി​ന്‍ (65) എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് എ​ക്‌​സൈ​സ് കേ​സെ​ടു​ത്ത​ത്.
മു​ന്തി​രി ജ്യൂ​സ് എ​ന്ന വ്യാ​ജ​പേ​രി​ല്‍ ഉ​ല്‍​പാ​ദി​പ്പി​ച്ചു വ​ര്‍​ണകു​പ്പി​ക​ളി​ല്‍ വി​ത​ര​ണ​ത്തി​നാ​യി വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വൈ​നാ​ണ് പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഐ. ​നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വൈ​ന്‍ പി​ടി​കൂ​ടി​യ​ത്. ക്രി​സ്പി​ന്‍ സ​മാ​ന​മാ​യ കേ​സി​ല്‍ നേ​ര​ത്തേ​യും പ്ര​തി​യാ​യി​ട്ടു​ണ്ട്.
കു​റ​ഞ്ഞ വി​ല​യു​ള്ള മു​ന്തി​രി​വാ​ങ്ങി വെ​ള്ള​ത്തി​ല്‍ തി​ള​പ്പി​ച്ചു അ​തി​ല്‍ എ​സ​ന്‍സു​ക​ളൂം ചി​ല രാ​സ​പ​ദാ​ര്‍​ഥങ്ങ​ളും ചേ​ര്‍​ത്ത് വൈ​നി​ന്‍റെ രു​ചി​യും മ​ണ​വും വ​രു​ത്തി കു​പ്പി​ക​ളി​ല്‍ നി​റ​ച്ച് മു​ന്തി​രി ജ്യൂ​സ് എ​ന്ന് ലേ​ബ​ല്‍ പ​തി​ച്ച് 650 മി​ല്ലി ലി​റ്റ​റി​ന്‍റെ കു​പ്പി​ക്ക് 250 രൂ​പാ എ​ന്ന് നി​ര​ക്കി​ലാ​ണ് ഇ​വ​ര്‍ വി​ല്‍​പ​ന ന​ട​ത്തി​വ​ന്ന​ത്.
വ​ന്‍​തോ​തി​ല്‍ വൈ​ന്‍ ഉ​ല്‍​പാ​ദി​പ്പി​ച്ച് സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്രി​സ്പി​ന്‍ സ​ക്ക​റി​യ​യു​ടെ വീ​ട്ടി​ല്‍ എ​ക്‌​സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മൂ​ന്നു നി​ല​ക​ളി​ലാ​യി പ​ണി​തി​ട്ടു​ള്ള അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ മു​റി​യി​ലാ​ണ് വൈ​ന്‍ സൂ​ക്ഷി​ച്ചു വി​ച്ചി​രു​ന്ന​ത്.
2000 കു​പ്പി​ക​ളി​ല്‍ കൂ​ടാ​തെ 275 ലി​റ്റ​റി​ന്‍റെ ആറ് പ്ലാ​സ്റ്റി​ക്ക് ബാ​ര​ലു​ക​ളി​ലും വൈ​ന്‍ സൂ​ക്ഷി​ച്ചി​രു​ന്നു. പ്രി​സൈ​ഡി​ങ് ഓ​ഫീ​സ​ര്‍​മാ​രാ​യ സു​ഗു​ണ​ന്‍, രാ​ജു, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ദി​ലീ​പ് കു​മാ​ര്‍, ബി​ജു​മോ​ന്‍, രാ​ഹു​ല്‍ രാ​ജ്, വി​ഷ്ണു രാ​ജ്, ന​ഹാ​സ്, എ​വേ​ഴ്‌​സ​ണ്‍ ലാ​സ​ര്‍, ആ​ഷി​ക്ക്, ദി​ലീ​പ്, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ സൂ​ര്യ എ​ന്നി​വ​രം​ഗി​യ സം​ഘ​മാ​ണ് ഇവ പി​ടി​കൂ​ടി​യ​ത്.

അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി

കൊ​ല്ലം: വൈ​ന്‍ ഉ​ല്‍​പാ​ദി​പ്പി​ച്ചു വി​ല്‍​പ​ന ന​ട​ത്തു​വാ​ന്‍ സാ​ധ്യ​ത ഉ​ണ്ടെ​ന്ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ന്‍ കേ​സി​ലെ പ്ര​തി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു ര​ഹ​സ്യ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.
0.5 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ള്‍​ക്ക​ഹോ​ളി​ന്‍റെ സാ​ന്ന​ിധ്യ​മു​ള്ള വൈ​ന്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന ക​ട​ക​ള്‍​ക്കും വൃ​ക്തി​ക​ള്‍​ക്കു​മെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം കേ​സ്എ​ടു​ത്തു നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് എ​ക്‌​സൈ​സ് അ​റി​യി​ച്ചു.
കൊ​ല്ലം താ​ലൂ​ക്കി​ല്‍ വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ വൈ​ന്‍ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു ക്രി​സ്ത്യ​ന്‍ പ​ള്ളി​ക്ക് മാ​ത്ര​മാ​ണ് എ​ക്‌​സൈ​സ് ലൈ​സ​ന്‍​സ് ന​ല്‍​കി​യി​ട്ടു​ള്ള​ത്.
വൈ​ന്‍ ഉ​ല്‍​പാ​ദി​പ്പി​ച്ചു വി​വി​ധ പേ​രു​ക​ളി​ല്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന​വ​ര്‍ അ​ന​ധി​കൃ​ത​മാ​യി യാ​തൊ​രു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ ഉ​ല്‍​പാ​ദി​ക്കു​ന്ന​താ​ണ്. അ​ത്ത​രം വൈ​നു​ക​ളി​ല്‍ ആ​ള്‍​ക്ക​ഹോ​ളി​ന്‍റെ സാ​ന്നി​ധ്യം മി​ക്ക​വാ​റും പ​ത്ത് ശ​ത​മാ​ന​ത്തി​ല്‍ അ​ധി​ക​മാ​യി​രി​ക്കു​മെ​ന്നും എ​ക്‌​സൈ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.