ശ​ബ​രി റെ​യി​ല്‍​വേ; വി​ക​സ​ന​സ​മി​തി പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു
Sunday, October 20, 2019 11:10 PM IST
പു​ന​ലൂ​ർ: മ​ല​യോ​ര മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് നി​ര്‍​ണാ​യ​ക​മാ​യ ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ന്ന​തി​നെ​തി​രേ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക നി​യ​മ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ര്‍ ഒ​ന്നി​ച്ചു ചേ​ര്‍​ന്ന് പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു. ശ​ബ​രി വി​മാ​ന​ത്ത​വാ​ള സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഊ​ര്‍​ജി​ത​മാ​ക്കു​മ്പോ​ഴും ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി അ​വ​ഗ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ക​സ​ന സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍​ക്കൊ​രു​ങ്ങു​ന്ന​ത്. ശ​ബ​രി റെ​യി​ല്‍ മ​ല​യോ​ര മേ​ഖ​ല​യു​ടെ വി​ക​ന​ത്തി​ന് അ​നി​വാ​ര്യ​മെ​ന്ന് ഹൈ​ക്കോ​ട​തി മു​ന്‍ ജ​സ്റ്റി​സ് ബി.​ക​മാ​ല്‍ പാ​ഷ പ​റ​ഞ്ഞു.
മ​ല​യോ​ര മേ​ഖ​ല​യി​ലെ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടേ​യും ക്ഷേ​മം യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ ശ​ബ​രി വി​മാ​ന​ത്താ​വ​ള​വും റെ​യി​ല്‍​വേ​യും അ​നി​വാ​ര്യ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ആ​വ​ശ്യ​ക​ത രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി പൊ​തു​വാ​യൊ​രു വി​ക​സ​ന സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​തെ​ന്നും ക​മാ​ല്‍ പാ​ഷ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഇ​തി​നാ​യി രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ര്‍ അ​ണി നി​ര​ക്ക​ണം. കേ​വ​ല​മാ​യി വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്ക​പ്പു​റം ശ​ബ​രി​മ​ല​യെ ആ​ശ്ര​യി​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് ഭ​ക്ത​ര്‍​ക്കും അ​തി​ലു​പ​രി എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ അ​ങ്ക​മാ​ലി​യി​ല്‍ തു​ട​ങ്ങി കാ​ല​ടി, പെ​രു​മ്പാ​വൂ​ർ, ഓ​ടാ​ലി, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ, വാ​ഴ​ക്കു​ളം, തൊ​ടു​പു​ഴ, ക​രി​ങ്കു​ന്നം, രാ​മ​പു​രം, പാ​ലാ, ചെ​മ്മ​ല​മ​റ്റം, കാ​ഞ്ഞി​ര​പ്പ​ള്ളി, എ​രു​മേ​ലി, റാ​ന്നി, പ​ത്ത​നം​തി​ട്ട, കോ​ന്നി, കൂ​ട​ൽ, പ​ത്ത​നാ​പു​രം, പു​ന​ലൂ​ർ, തെ​ന്മ​ല, കു​ള​ത്തൂ​പ്പു​ഴ, നെ​ടു​മ​ങ്ങാ​ട്, പാ​ലോ​ട് വ​ഴി തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളേ​യും അ​വി​ടു​ത്തെ ജ​ന​ങ്ങ​ളെ​യും ഒ​രു പോ​ലെ ഉ​ന്ന​തി​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ്.
ശ​ബ​രി​വി​മാ​ന​ത്താ​വ​ളം ചെ​റു​വ​ള്ളി എ​സ്‌​റ്റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് ആ​രം​ഭി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വാ​ഗ​താ​ര്‍​ഹ​മാ​ണ്. ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​രു​ന്ന ഭ​ക്ത​ര്‍​ക്കും വി​ദേ​ശ ടൂ​റി​സ്റ്റു​ക​ള്‍​ക്കും വി​മാ​ന​ത്താ​വ​ള​മെ​ന്ന​ത് വ​ള​രെ ഉ​പ​കാ​ര പ്ര​ഥ​മാ​കും. റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്‌​ക​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ റെ​യി​ല്‍-​വി​മാ​ന പ​ദ്ധ​തി​ക​ള്‍ വ​ള​രെ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും ക​മാ​ല്‍ പാ​ഷ ചൂ​ണ്ടാ​ക്കാ​ട്ടി.
വി​മാ​ന​ത്താ​വ​ളം പോ​ലെ ത​ന്നെ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​രു​ക​ളു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടെ​ങ്കി​ലെ പ​ദ്ധ​തി​യ്ക്ക് മു​ന്നോ​ട്ടു പോ​കാ​ന്‍ ക​ഴി​യു. പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട്ടി​ട്ടു​പോ​ലും ന​ട​ക്കാ​തെ പോ​യ അ​പൂ​ര്‍​വം പ​ദ്ധ​തി​ക​ളി​ല്‍ ഒ​ന്നാ​ണ് ശ​ബ​രി റെ​യി​ൽ​വേ. 21 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ല്‍​കു​മ്പോ​ള്‍ 550 കോ​ടി രൂ​പ​യാ​ണു ചെ​ല​വു ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്.
സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ വൈ​കി​യ​തോ​ടെ ചെ​ല​വ് ആ​ദ്യം 1566 കോ​ടി രൂ​പ​യാ​യും പി​ന്നീ​ട് 2018ല്‍ ​എ​സ്റ്റി​മേ​റ്റ് പു​തു​ക്കി​യ​പ്പോ​ള്‍ 2815 കോ​ടി രൂ​പ​യാ​യും വ​ര്‍​ധി​ച്ചു. പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​വേ​ള​യി​ല്‍ ത​ന്നെ ന​ട​പ്പാ​ക്കി​യി​രു​ന്നു​വെ​ങ്കി​ല്‍ ഈ ​ഭാ​രി​ച്ച തു​ക ചെ​ല​വാ​യി വ​രി​ല്ലാ​യി​രു​ന്നു. ഇ​നി​യും പ​ദ്ധ​തി നീ​ണ്ടു പോ​യാ​ല്‍ ചെ​ല​വ് ഉ​യ​രു​മ്പോ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യി​ല്‍ നി​ന്ന് പി​ന്‍​വാ​ങ്ങാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കും.
എ​സ്റ്റി​മേ​റ്റ് തു​ക ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണു ചെ​ല​വി​ന്‍റെ പ​കു​തി സം​സ്ഥാ​നം വ​ഹി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം റെ​യി​ല്‍​വേ മു​ന്നോ​ട്ടു വ​ച്ച​ത്. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ചെ​ല​വു പ​ങ്കി​ടാ​ന്‍ ത​യാ​റാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ടു വ​ന്ന എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഈ ​തീ​രു​മാ​ന​ത്തി​ല്‍ നി​ന്നു പു​റ​കോ​ട്ടു പോ​യി. പ​ദ്ധ​തി​ക​ള്‍ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പാ​ക്കാ​നാ​യി പ്ര​ധാ​ന​മ​ന്ത്രി ആ​രം​ഭി​ച്ച പ്ര​ഗ​തി യു​ടെ ഭാ​ഗ​മാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​കൂ​ടി ന​ട​പ്പാ​കാ​തെ പോ​യെ പ​ദ്ധ​തി​യാ​ണ് ശ​ബ​രി റെ​യി​ല്‍​വേ.
പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് പു​രോ​ഗ​തി വി​ല​യി​രു​ത്ത​ക​യും പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ഭൂ​മി​യു​ടെ അ​ള​വ് കു​റ​ക്കു​ക​യും ചെ​യ്തി​ട്ടും പ​ദ്ധ​തി എ​ങ്ങു​മെ​ത്തി​യി​ല്ല. പി​ന്നീ​ടു പ​ദ്ധ​തി​യു​ടെ പ​കു​തി തു​ക വ​ഹി​ക്കു​ന്ന​തി​ലു​ള്ള എ​തി​ര്‍​പ്പ് സം​സ്ഥ​ന സ​ര്‍​ക്കാ​ര്‍ പു​നഃ​പ​രി​ശോ​ധി​ച്ചെ​ങ്കി​ലും കാ​ബി​ന​റ്റ് അം​ഗീ​കാ​രം വൈ​കു​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ പ​കു​തി ചെ​ല​വു സം​സ്ഥാ​നം വ​ഹി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞെ​ങ്കി​ലും ഫ​യ​ല്‍ കാ​ബി​ന​റ്റി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വ​ന്നി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വി​ഷ​യ​ത്തി​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് വി​ക​സ​ന സ​മി​തി​യു​ടെ ആ​വ​ശ്യം.
ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രെ ല​ക്ഷ്യ​മി​ടു​ന്ന ഇ​രു പ​ദ്ധ​തി​യും ന​ട​പ്പാ​യാ​ല്‍ തി​രു​വി​താ​കൂ​റി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​നം സാ​ധ്യ​മാ​കും. ദേ​ശീ​യ തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം എ​ന്ന നി​ല​യി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ എ​ത്തു​ന്ന അ​യ്യ​പ്പ ഭ​ക്ത​ര്‍​ക്ക് ഏ​റെ യാ​ത്ര സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നും പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും.
റെ​യി​ല്‍ പ​ദ്ധ​തി വി​മാ​ന​ത്താ​വ​ള​ത്തി​നൊ​പ്പം പൂ​ര്‍​ത്തീ​ക​രി​ക്കു​മ്പോ​ള്‍ മ​ല​യോ​ര പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന​വും മ​ധ്യ​തി​രു​വി​താം​കൂ​റി​ന്‍റെ വി​ക​സ​ന​വും സ്വ​പ്ന​തു​ല്യം ആ​കും.
അ​തു​കൊ​ണ്ട് ത​ന്നെ എ​ങ്ങു​മെ​ത്താ​തെ കേ​വ​ലം എ​ട്ടു കി​ലോ​മീ​റ്റ​റോ​ളം മാ​ത്രം പൂ​ര്‍​ത്തീ​ക​രി​ക്ക​പ്പെ​ട്ട് ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന ശ​ബ​രി റെ​യി​ല്‍​വേ പ​ദ്ധ​തി​ക്കും സ​ര്‍​ക്കാ​ര്‍ മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​ന ന​ല്‍​ക​ണ​മെ​ന്നാ​ണ് ഉ​യ​രു​ന്ന പ്ര​ധാ​ന ആ​വ​ശ്യം. നി​ല​വി​ല്‍ അ​ങ്ക​മാ​ലി​യി​ല്‍ നി​ന്ന് തു​ട​ങ്ങി എ​രു​മേ​ലി വ​രെ 14 സ്റ്റേ​ഷ​നു​ക​ളാ​ണ് ശ​ബ​രി റെ​യി​ല്‍​വേ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ​ദ്ധ​തി​യു​ടെ ആ​ദ്യ സ​ര്‍​വേ പ്ര​കാ​രം ഉ​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് മ​ല​യോ​ര നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.
അ​ങ്ക​മാ​ലി തു​ട​ങ്ങി എ​രു​മേ​ലി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ചി​ല​രു​ടെ ആ​വ​ശ്യം എ​ന്ന് ഇ​വ​ർ ത​ന്നെ പ​റ​യു​ന്നു.
21 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പേ പ​ദ്ധ​തി​യി​ട്ട ശ​ബ​രി റെ​യി​ല്‍​വേ ഇ​തു​വ​ര​യെും യാ​ഥാ​ര്‍​ഥ​മാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​മാ​ന​ത്താ​ള​വ​ത്തി​നും ഈ ​പ്ര​തി​സ​ന്ധി​യു​ണ്ടാ​ക​രു​തെ​ന്ന​തി​നാ​ലാ​ണ് മ​ല​യോ​ര വി​ക​സ​നം മു​ന്‍​നി​ര്‍​ത്തി വി​ക​സ​ന ഫോ​റം രൂ​പീ​ക​രി​ക്കു​ന്ന​ത്.
പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ജി​ല്ല​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളേ​യും എ​ല്ലാ മേ​ഖ​ല​യി​ലേ​യും പ്ര​മു​ഖ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി കോ​ട്ട​യ​ത്ത് മ​ഹാ​സ​മ്മേ​ള​നം വി​ളി​ച്ചു ചേ​ര്‍​ത്ത് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് വി​ക​സ​ന സ​മി​തി​യു​ടെ നേ​താ​ക്ക​ള്‍.