വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ്യാ​പാ​രി മ​രി​ച്ചു
Monday, October 21, 2019 11:35 PM IST
ശൂ​ര​നാ​ട്: ആ​ന​യ​ടി​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ്യാ​പാ​രി മ​രി​ച്ചു.​പ​ത്ത​നാ​പു​രം ന​ടു​മു​ക്ക്ശ്ശേ​രി റ​ഫീ​ക്ക് മ​ൻ​സി​ൽ അ​ബ്ദു​ൾ മ​ജീ​ദി​ന്‍റെ മ​ക​ൻ റ​ഫീ​ക്ക് (40) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​ന് വ​യ്യാ​ങ്ക​ര ച​ന്ത​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ശാ​സ്താം​കോ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലു രാ​ത്രി എ​ട്ടോ​ടെ മ​രി​ച്ചു.​ക​ന്നു​കാ​ലി ക​ച്ച​വ​ട​ത്തി​നാ​യി വ​യ്യാ​ങ്ക​ര​യി​ലെ​ത്തി​യ​താ​യി​രു​ന്നു റ​ഫീ​ക്ക് .