ജില്ലയിൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു
Tuesday, October 22, 2019 12:28 AM IST
കൊല്ലം: ജി​ല്ല​യി​ല്‍ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ക്യാ​മ്പു​ക​ള്‍ തു​റ​ന്നു. പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലാ​ണ് മൂ​ന്നെ​ണ്ണം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ എ​ല്‍. പി. ​എ​സ്. ന​ടു​ക്കു​ന്ന് (18 കു​ടും​ബ​ങ്ങ​ളി​ലെ 64 പേ​ര്‍), എ​ച്ച്. ബി. ​എം. നെ​ടു​മ്പ​റ​മ്പ് (10 കു​ടും​ബ​ങ്ങ​ളി​ലെ 42), സ​ര്‍​ക്കാ​ര്‍ യു​പിഎ​സ്. ഏ​റ​ത്ത് വ​ട​ക്ക് ചെ​ളി​ക്കു​ഴി (ഏ​ഴ് കു​ടും​ബ​ങ്ങ​ളി​ലെ 28).
ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളും തു​ട​ങ്ങി. ര​ണ്ട് ക്ല​ര്‍​ക്കു​മാ​രും ഒ​രു ഡ്രൈ​വ​റു​മാ​ണ് ഓ​രോ​യി​ട​ത്തും ഡ്യൂ​ട്ടി​യി​ല്‍. മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​താ മേ​ഖ​ല​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍​ക്ക് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ല​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍: കൊ​ല്ലം (0474-2742116), കൊ​ട്ടാ​ര​ക്ക​ര (0474-2454623), ക​രു​നാ​ഗ​പ്പ​ള്ളി (0476-2620223), കു​ന്ന​ത്തൂ​ര്‍ (0476-2830345), പ​ത്ത​നാ​പു​രം (0475-2350090), പു​ന​ലൂ​ര്‍ (0475-2222605).

ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് നി​ല​നി​ല്‍​ക്കെ തെന്മല അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ര്‍ 30 സെ​ന്‍റീ മീ​റ്റ​ര്‍ തു​റ​ന്നു. ജ​ല​നി​ര​പ്പ് - 113.80 മി​ല്ലീ​മീ​റ്റ​ര്‍. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ പ​ത്ത​നാ​പു​രം - കൊ​ല്ലം താ​ലൂ​ക്കു​ക​ളി​ല്‍ ര​ണ്ട് വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. പ​ത്ത​നാ​പു​രം, ക​രു​നാ​ഗ​പ​ള്ളി, കൊ​ല്ലം താ​ലൂ​ക്കു​ക​ളി​ലെ 10 വീ​ടു​ക​ള്‍​ക്ക് ഭാ​ഗി​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.