ക​ന​ത്ത മ​ഴ​യി​ല്‍ നാ​ശ​മു​ണ്ടാ​യ​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് എം​പി
Tuesday, October 22, 2019 12:28 AM IST
കൊ​ട്ടാ​ര​ക്ക​ര: കാ​ല​വ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ണ്‍ ഭാ​ഗ​ത്തു​ണ്ടാ​യ അ​തി​രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടി​ല്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഗ​വ​ണ്മെ​ന്‍റ് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ല്‍ മു​ന്പെ​ങ്ങു​മു​ണ്ടാ​കാ​ത്ത ത​ര​ത്തി​ല്‍ വെ​ള്ളം ക​യ​റി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ ന​ഷ്ട​മു​ണ്ടാ​യ​താ​യി എം​പി പ​റ​ഞ്ഞു.

എം​സി റോ​ഡി​ല്‍ കെ​എ​സ് റ്റി​പി ന​ട​ത്തി​യ അ​ശാ​സ്ത്രീ​യ​മാ​യ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി​ട്ടാ​ണ് കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ന്‍റെ ഹൃ​ദ​യ ഭാ​ഗ​മാ​യ പു​ല​മ​ണ്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത്. പു​ല​മ​ണ്‍ തോ​ട് ക​ര​ക​വി​ഞ്ഞ് വെ​ള്ളം റോ​ഡി​ലേ​ക്കെ​ത്തി​യ​തും ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ഒ​ഴു​കി​യെ​ത്തി​യ വെ​ള്ള​വും ഓ​ട​ക​ളു​ടെ അ​ഭാ​വം മൂ​ലം കെ​ട്ടി​ക്കി​ട​ന്നാ​ണ് അ​തി രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​ത്.

പു​ല​മ​ണ്‍ തോ​ടി​ന്‍റെ ആ​ഴം വ​ര്‍​ധി​പ്പി​ച്ച് വീ​തി കൂ​ട്ടി ര​ണ്ട് സൈ​ഡു​ക​ളും ക​ല്ല് കെ​ട്ടി സം​ര​ക്ഷി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​ത് ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് കാ​ണി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ്. കൊ​ട്ടാ​ര​ക്ക​ര, മൈ​ലം, കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. പു​ല​മ​ണ്‍ തോ​ട് സം​ര​ക്ഷി​ക്കാ​ന്‍ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ന്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥډാ​ര്‍ ത​യാ​റാ​കു​ന്നി​ല്ല.

ടൗ​ണി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പെ​യ്യു​ന്ന മ​ഴ പെ​യ്തെ​ത്തു​ന്ന വെ​ള്ളം കൃ​ത്യ​മാ​യി ഒ​ഴു​കി പോ​കു​ന്ന​തി​ന് ഓ​ട​ക​ള്‍ നി​ര്‍​മ്മി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ സ​മ്പൂ​ര്‍​ണ പ​രാ​ജ​യ​മാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ആ​രോ​പി​ച്ചു. പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര മ​ഹാ​ദേ​വ​ര്‍ ക്ഷേ​ത്രം, കൊ​ട്ടാ​ര​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്രം, കൊ​ട്ടാ​ര​ക്ക​ര മാ​ര്‍​ക്ക​റ്റ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലെ മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ന്‍ ആ​വ​ശ്യ​മാ​യ ഓ​ട​ക​ള്‍ നി​ര്‍​മ്മി​ക്കാ​ത്ത​തും വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യി.

കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ണി​ല്‍ കെ​എ​സ് റ്റി ​പി അ​ടു​ത്ത കാ​ല​ത്ത് ന​ട​ത്തി​യ ജം​ഗ്ഷ​ന്‍ ന​വീ​ക​ര​ണം മൂ​ലം അ​ശാ​സ്ത്രീ​യ​മാ​യി ന​ട​ത്തി​യ നി​ര്‍​മ്മാ​ണ​ങ്ങ​ള്‍ മൂ​ല​മാ​ണ് ഇ​പ്പോ​ള്‍ ഇ​ത്ര രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി വ്യാ​പാ​രി​ക​ള്‍​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. വ്യാ​പാ​രി​ക​ള്‍​ക്ക് ഉ​ണ്ടാ​യ നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി അ​ടി​യ​ന്തി​ര ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണം.

കൊ​ട്ടാ​ര​ക്ക​ര കു​ന്ന​ത്തൂ​ര്‍ പ​ത്ത​നാ​പു​രം താ​ലൂ​ക്കു​ക​ളി​ല്‍ ക​ന​ത്ത മ​ഴ​യെ​തു​ട​ര്‍​ന്ന് ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ലും ക​ന​ത്ത മ​ഴ​യും മൂ​ലം വീ​ടു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് വീ​ട് നി​ര്‍​മ്മി​ക്കാ​ന്‍ ധ​ന​സ​ഹാ​യം ന​ല്‍​ക​ണം. വീ​ടു​ക​ള്‍ ത​ക​ര്‍​ന്ന​വ​ര്‍​ക്ക് അ​ടി​യ​ന്തി​ര സ​ഹാ​യം ന​ല്‍​ക​ണം. വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​രെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.