വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ത​ന്ത്ര ചി​ന്താ​ഗ​തി​ക്കാ​രാ​ക​ണ​മെ​ന്ന്
Tuesday, October 22, 2019 12:28 AM IST
കൊ​ട്ടാ​ര​ക്ക​ര: വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ത​ന്ത്ര ചി​ന്താ​ഗ​തി​ക്കാ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് വേ​ണു​ഗോ​പാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ത​ന്ത്ര ചി​ന്താ​ഗ​തി​ക്കാ​രാ​യി മാ​റ​ണ​മെ​ന്നും ച​രി​ത്ര​ത്തെ ശ​രി​യാ​യി പ​ഠി​ക്കു​ന്ന​വ​രാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ഐഎ​സ്എ​ഫ് കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം പ​ഠ​ന ക്യാ​മ്പ് പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ഹാ​ത്മാ​ഗാ​ന്ധി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ങ്ങ​നെ​യെ​ന്ന് ഗു​ജ​റാ​ത്തി​ൽ ചോ​ദ്യ​ക്ക​ലാ​സി​ൽ എ​ഴു​തി​യ​ത് രാ​ജ്യം അ​പ​മാ​ന​ത്തോ​ടെ ത​ല​കു​നി​ക്കേ​ണ്ടി വ​ന്നി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ആ​ർ എ​സ്എ​സി​ന്‍റെ തൊ​ഴു​ത്തി​ൽ കെ​ട്ടാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ളാ​ണ് സം​ഘ​പ​രി​വാ​ർ ന​ട​ത്തു​ന്ന​ത്. ക​ലാ​ല​യ​ങ്ങ​ൾ ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ ​ഇ​ന്ദു​ഗോ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ.​അ​ധി​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഡി ​എ​ൽ അ​നു​രാ​ജ്, എ ​ഐ വൈ ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം ​ആ​ർ ശ്രീ​ജി​ത്ത് ഘോ​ഷ്, പ്ര​സി​ഡ​ന്‍റ് പി ​പ്ര​വീ​ൺ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വം​ഗം സു​ജി​ത്ത് കു​മാ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ബി​ൻ ജേ​ക്ക​ബ്, ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജി​റി​ൻ അ​ച്ച​ൻ​കു​ഞ്ഞ്, വി​ദ്യ, മ​ണ്ഡ​ലം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ൽ ഷാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.