കൗ​തു​ക​ങ്ങ​ളു​മാ​യി കൊ​ച്ചു ശാ​സ്ത്ര​ജ്ഞ​ന്‍​മാ​ര്‍
Tuesday, October 22, 2019 12:30 AM IST
കൊല്ലം: ഉ​പ​ജി​ല്ല ശാ​സ്ത്ര- ഗ​ണി​ത​ശാ​സ്ത്ര- സാ​മൂ​ഹ്യ​ശാ​സ്ത്ര പ്ര​വ​ര്‍​ത്തി​പ​രി​ച​യ, ഐ​ടി മേ​ള തു​ട​ങ്ങി കു​ന്നു​കൂ​ടു​ന്ന മാ​ലി​ന്യ​ത്തി​ല്‍ നി​ന്ന് വൈ​ദ്യു​തി ഉ​ണ്ടാ​ക്കു​ന്ന​ത് മു​ത​ല്‍ പ​ച്ച​പ്പി​നെ പി​ടി​ച്ചു​നി​ര്‍​ത്തു​ന്ന ഹ​രി​ത​ഗൃ​ഹ മാ​തൃ​ക വ​രെ ക​ര​വി​രു​തി​ല്‍ തീ​ര്‍​ത്ത കൊ​ച്ചു ശാ​സ്ത്ര​ജ്ഞന്മാ​ര്‍ കൗ​തു​ക​മു​ണ​ര്‍​ത്തി. ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ലാ​ണ് പു​ത്ത​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളു​മാ​യി ശാ​സ്ത്ര പ്ര​തി​ഭ​ക​ള്‍ അ​ണി​നി​ര​ന്ന​ത്.

കാ​വ​നാ​ട് ഗ​വ. യു​പി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള എ​ന്‍. വി​ജ​യ​ന്‍ പി​ള്ള എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സോ​നി​ഷ അ​ധ്യ​ക്ഷ​യാ​യി.ശ​ക്തി​കു​ള​ങ്ങ​ര സെന്‍റ് ജോ​സ​ഫ് ഹൈ​സ്‌​കൂ​ളും വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍​ക്ക് വേ​ദി​യാ​കും. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 92 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് 543 കു​ട്ടി​ക​ളാ​ണ് മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ടീ​ച്ചി​ംഗ് എ​യ്ഡ്, ടീ​ച്ചേ​ഴ്്‍​സ് പ്രൊ​ജ​ക്റ്റ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലും മ​ത്സ​രം ന​ട​ന്നു.

എ​ല്‍. പി ​വി​ഭാ​ഗ​ത്തി​ല്‍ 26 പോ​യ​ിന്‍റോ​ടെ പ​ട്ട​ത്താ​നം ബാ​ലി​ക മ​റി​യം എ​ല്‍​പി​എ​സ് ഓ​വ​റോ​ള്‍ ചാ​മ്പ്യന്മാ​രാ​യി. യുപി വി​ഭാ​ഗ​ത്തി​ല്‍ പ​ട്ട​ത്താ​നം ഗ​വ. എ​സ്​എ​ന്‍​ഡി​പി യു​പി.​എ​സ് 41 പോ​യ​ിന്‍റു​മാ​യി ചാ​മ്പ്യന്മാ​രാ​യി. എ​ച്ച്​എ​സ് വി​ഭാ​ഗ​ത്തി​ല്‍ ഗ​വ​. ഹൈ​സ്‌​കൂ​ള്‍ അ​ഞ്ചാ​ലും​മൂ​ട് (44) എ​ച്ച്​എ​സ്എ​സ് വി​ഭാ​ഗ​ത്തി​ല്‍ ഗ​വ. മോ​ഡ​ല്‍ ബോ​യ്‌​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി (44) എ​ന്നി​വ​ര്‍ വി​ജ​യി​ക​ളാ​യി. മേ​ള ഇ​ന്ന് സ​മാ​പി​ക്കും.