എ​ന്‍റെ യാ​ത്ര സു​ര​ക്ഷി​ത യാ​ത്രാ പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി
Tuesday, October 22, 2019 11:24 PM IST
ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച എ​ന്‍റെ യാ​ത്ര സു​ര​ക്ഷി​ത യാ​ത്ര പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.
സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ല്ലാ ഓ​ട്ടോ ടാ​ക്സി​ക​ളെ​യും ക്യൂ ​ആ​ർ കോ​ഡ് വ​ഴി സ്റ്റേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ ന​മ്പ​ർ ന​ൽ​ക​ന്ന​താ​ണ് പ​ദ്ധ​തി. ഇ​ത് മൂ​ലം സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി സു​ര​ക്ഷി​ത​ത്വം വ​ർ​ധി​പ്പി​ക്കാ​നും പോ​ലീ​സ് ഓ​ട്ടോ തൊ​ഴി​ലാ​ളി സൗ​ഹൃ​ദം വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു. ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ച​ക്കു​വ​ള്ളി സ്റ്റാ​ൻ​ഡി​ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ല്ലാ സ്റ്റാ​ൻ​ഡു​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ രാ​വി​ലെ ശൂ​ര​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ല്ലം റൂ​റ​ൽ എ​സ്പി ഹ​രി​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജ​യ​ച​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ജീ​വ​ൻ, സോ​ഹ​ൻ​ലാ​ൽ, ഓ​ട്ടോ തൊ​ഴി​ലാ​ളി ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​താ​പ​ൻ, കെ ​കെ ഡാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.