പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു
Tuesday, October 22, 2019 11:24 PM IST
ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് ക​രി​ങ്ങാ​ട്ടി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സു​ധാ​ക​ര​വി​ലാ​സ​ത്തി​ൽ അ​ഖി​ലി​നെ അ​ക്ര​മി​ച്ച കേ​സി​ലെ ര​ണ്ടാം പ്ര​തി ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റം മു​റി വ​ത്സ​ലാ​ല​യ​ത്തി​ൽ വാ​വ എ​ന്ന പ്ര​മോ​ദി​നെ ശൂ​ര​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​റ് ചെ​യ്തു. ഒ​ന്നാം പ്ര​തി പ്ര​വീ​ണി​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ തി​രു​വോ​ണ ദി​വ​സം പ്ര​തി​ക​ൾ ബൈ​ക്കി​ൽ പോ​യ​പ്പോ​ൾ വെ​ള്ളം തെ​റി​പ്പി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് അ​ഖി​ലി​നെ​യും പി​താ​വി​നെ​യും പ്ര​തി​ക​ൾ അ​ക്ര​മി​ച്ച​ത്. ശൂ​ര​നാ​ട് സി ​ഐ ജ​യ​ച​ന്ദ്ര​ൻ പി​ള്ള, എ​സ് ഐ ​ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.