ജീ​വ​ന്‍ ബ​ലി​യ​ര്‍​പ്പി​ച്ച പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ചു
Tuesday, October 22, 2019 11:24 PM IST
അ​ഞ്ച​ൽ: രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​ക്കും സ​മാ​ധാ​ന​ത്തി​നും വേ​ണ്ടി ജീ​വ​ന്‍ ബ​ലി​യ​ര്‍​പ്പി​ച്ച സേ​നാ​ഗ​ങ്ങ​ൾ​ക്ക് അ​ഞ്ച​ൽ പോ​ലീ​സ്‌ അ​നു​ശോ​ച​നം അ​ർ​പ്പി​ച്ചു.
പോ​ലീ​സ് സ്മൃ​തി ദി​നം ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ്ര​ത്യേ​ക ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. കൃ​ത്യ​നി​ർ​വ​ഹ​ന​ത്തി​നി​ടെ ജീ​വ​ൻ ബ​ലി​അ​ർ​പ്പി​ച്ച സാ​യു​ധ സേ​ന​ങ്ങ​ൾ​ക്കാ​ണ് പോ​ലീ​സ് പ്ര​ത്യേ​ക പ​രേ​ഡും, ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പ്പാ​ർ​ച​ന​യും ന​ട​ത്തി​യ​ത്.
അ​ഞ്ച​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന അ​നു​ശോ​ച​ന ച​ട​ങ്ങു​ക​ള്‍​ക്ക് അ​ഞ്ച​ൽ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​എ​ൽ സു​ധീ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ഞ്ച​ൽ വെ​സ്റ്റ് ഹൈ​സ്‌​കൂ​ളി​ലെ സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളും പു​ഷ്പ്പാ​ർ​ച്ച​ന അ​ര്‍​പ്പി​ക്കാ​നും പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​നും എ​ത്തി​യി​രു​ന്നു.