മ​ഴ കു​റ​ഞ്ഞി​ട്ടും ദു​രി​തം ഒ​ഴി​യാ​തെ കി​ഴ​ക്ക​ൻ മേ​ഖ​ല
Tuesday, October 22, 2019 11:25 PM IST
പ​ത്ത​നാ​പു​രം : പെ​രു​മ​ഴ​യി​ല്‍ പ്രാ​ണ​ര​ക്ഷാ​ർ​ഥം ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലെ​ത്തി​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി​ല്ല. മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മു​ണ്ടെ​ങ്കി​ലും വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു പോ​കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​ട​ത്ത​റ തെ​ങ്ങി​ന്‍​ത്ത​റ​യി​ലെ​യും പ​ത്ത​നാ​പു​രം ജ​വ​ഹ​ര്‍ കോ​ള​നി​യി​ലേ​യും മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ.
വെ​ള​ളം ക​യ​റി​യും ചെ​ളി​നി​റ​ഞ്ഞും മി​ക്ക​വീ​ടു​ക​ളും ന​ശി​ച്ചു. കൂ​ടാ​തെ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. പാ​തി​രി​ക്ക​ൽ അ​മ്പി​ളി ഭ​വ​നി​ല്‍ ബാ​ബു​വി​ന്‍റെ മ​ക​ന്‍ ഹ​രി​പ്ര​സാ​ദ് (14) പാ​മ്പ് ക​ടി​യേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
വെ​ള്ളം ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പാ​മ്പ് ക​ടി​യേ​റ്റ​ത്. ഇ​തോ​ടെ വീ​ടു​ക​ളി​ലേ​ക്ക് തി​രി​കെ പോ​കാ​നാ​കാ​തെ ഭ​യ​പ്പാ​ടി​ലാ​ണ് കു​ടും​ബ​ങ്ങ​ള്‍.
ശു​ചി​മു​റി​ക​ളി​ല്‍ വെ​ള്ളം നി​റ​ഞ്ഞ​ത് മൂ​ലം ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ കി​ണ​റു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ അ​വ​സ്ഥ​യാ​ണ്. നെ​ടു​മ്പ​റ​മ്പ് എ​ച്ച്ബി​എം​എ​ൽ​പി സ്കൂ​ളി​ലും ന​ടു​ക്കു​ന്ന് എ​ൽ​പി സ്കൂ​ളി​ലു​മാ​യി ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് തു​റ​ന്ന​ത്. ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കു​ന്ന​ത് സ്വ​ന്ത​മാ​യി പ​ണം ക​ണ്ടെ​ത്തി​യാ​ണ​ന്ന് ക്യാ​മ്പി​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ പ​റ​ഞ്ഞു.