ക​ലാ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ നാ​ടി​ന്‍റെ ന​ന്മ കാം​ക്ഷി​ക്കു​ന്ന​വ​ർ: എംഎൽഎ
Tuesday, October 22, 2019 11:25 PM IST
ച​വ​റ: ക​ലാ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ നാ​ടിന്‍റെ ന​ന്മ കാം​ക്ഷി​ക്കു​ന്ന​വ​രാ​ണെ​ന്നും ഇ​വ​ർ നാ​ടി​ന്‍റെ സ​മ്പ​ത്താ​ണെ​ന്നും എ​ൻ.​വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ. ച​വ​റ ശ​ങ്ക​ര​മം​ഗ​ലം സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്കൻഡ​റി സ്കൂ​ളി​ലെ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ലൂ​ടെ എ​ത്തി​യ​വ​രാ​ണ് ഇ​ന്ന് വി​വി​ധ ക​ലാ​രം​ഗ​ങ്ങ​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന​വ​രാ​യി മാ​റി​യി​ട്ടു​ള്ള​ത്. വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന​തോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ ഉ​ള്ളി​ലെ ക​ലാ​വാ​സ​ന​ക​ളും കൂ​ടു​ത​ൽ പ​രി​പോ​ഷി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​ന് ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പ്ര​ചോ​ദ​നം ന​ൽ​ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​തി​കു​മാ​ർ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.​ വ​യ​ലി​നി​സ്റ്റ് അ​ൽ​ത്താ​ഫ് റ​ഹ്മാ​ൻ അ​തി​ഥി​യാ​യി എ​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ അ​നി​ൽ പു​ത്തേ​ഴം , ബി​ന്ദു സ​ണ്ണി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജീ​ന, എ​സ്എം​സി, പി​ടി​എ പ്ര​തി​നി​ധി​ക​ളാ​യ വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ, പ്ര​ശാ​ന്ത​ൻ, ശ​ശി​കു​മാ​ർ, മ​ണി ബാ​ബു, ഷേ​ർ​ളി, മ​ഞ്ജു, പ്രി​ൻ​സി​പ്പൽ ജെ.​ഷൈ​ല, അ​ധ്യാ​പ​ക​രാ​യ ശ​ശി ക​ന്നി​ക്കാ​വി​ൽ, എ​ൻ. കൊ​ച്ച​നു​ജ​ൻ, വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ലോ​ത്സ​വം ഇന്ന് സ​മാ​പി​ക്കും.