കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍
Tuesday, October 22, 2019 11:25 PM IST
ആ​ര്യ​ങ്കാ​വ് : കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.
ത​മി​ഴ​നാ​ട് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി ദി​ലീ​പ് മ​നോ​ഹ​ര​നാ​ണ് ആ​ര്യ​ങ്കാ​വ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. പു​ല​ര്‍​ച്ചെ ര​ണ്ട​ര​യ്ക്ക് തി​രു​ന്നെ​ല്‍​വേ​ലി -ചെ​ങ്കോ​ട്ട ബ​സി​ലാ​ണ് ഇ​യാ​ള്‍ ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന അ​ധി​കൃ​ത​ര്‍ ശ​ക്ത​മാ​ക്കി​യി​രു​ന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​യ​ജ​കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പ്രേം​ന​സീ​ര്‍, ശ​ശി, ഷൈ​ജു, സു​ജി​ത്ത്, വി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ബ​സ് പ​രി​ശോ​ധി​ക്കു​ക​യും ക​ഞ്ചാ​വു​മാ​യി പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്ത​ത്. പി​ടി​കൂ​ടി​യ പ്ര​തി​യെ പി​ന്നീ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.