വി​ഷ​ര​ഹി​ത മ​ത്സ്യം ല​ഭ്യ​മാ​ക്കു​ക എ​ന്ന​ത് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം: മ​ന്ത്രി
Tuesday, October 22, 2019 11:25 PM IST
അ​ഞ്ച​ല്‍: വി​ഷ​ര​ഹി​ത​മാ​യ മ​ത്സ്യ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന്‍ മ​ന്ത്രി ജെ ​മേ​ഴ്സി​കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ഇ​തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​തെ​ന്നും അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തു​ന്ന വി​ഷ​മു​ള്ള മ​ത്സ്യ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​ന്‍ ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍​ക്ക് സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു. അ​ഞ്ച​ലി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച മ​ത്സ്യ വി​ല്‍​പ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘ​ടാ​നം നി​ര്‍​വ​ഹി​ച്ചു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മ​ന്ത്രി കെ ​രാ​ജു ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജു സു​രേ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സു​രേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജു, ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്.​ജ​യ​മോ​ഹ​ന​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അം​ഗം ഗി​രി​ജാ മു​ര​ളി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു മു​ര​ളി, രാ​ജ​ദാ​സ്, മ​നോ​ഹ​ര​ൻ, സ​ബീ​ന സ്റ്റാ​ൻ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ഞ്ച​ല്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷന്‍റെ സ​മീ​പ​ത്താ​ണ് മ​ത്സ്യ ഫെ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മത്സ്യ­­വി​ല്‍​പ്പ​ന കേ​ന്ദ്രം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.