കേ​ര​ളം ഭ​വ​ന​ര​ഹി​ത​രി​ല്ലാ​ത്ത ആ​ദ്യ​സം​സ്ഥാ​ന​മെ​ന്ന ല​ക്ഷ്യ​ത്തി​ന​രി​കെ: മ​ന്ത്രി എ.​സി.മൊ​യ്തീ​ന്‍
Wednesday, October 23, 2019 11:08 PM IST
കൊല്ലം: ന​ഗ​ര​മ​ധ്യ​ത്തി​ലെ അ​ല​ക്കു​കു​ഴി നി​വാ​സി​ക​ളു​ടെ ദു​രി​ത​ത്തി​ന് അ​റു​തി, എ​ല്ലാ​വ​രും പു​തി​യ ഭ​വ​ന​ങ്ങ​ളി​ലേ​ക്ക്. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ മു​ണ്ട​യ്ക്ക​ല്‍ ക​ച്ചി​ക്ക​ട​വി​ല്‍ പ​ണി​ക​ഴി​പ്പി​ച്ച് ന​ല്‍​കി​യ 20 വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം മ​ന്ത്രി എ.​സി.മൊ​യ്തീ​ന്‍ നി​ര്‍​വ​ഹി​ച്ചു. കേ​ര​ളം ഭ​വ​ന​ര​ഹി​ത​രി​ല്ലാ​ത്ത ആ​ദ്യ​സം​സ്ഥാ​ന​മെ​ന്ന ല​ക്ഷ്യ​ത്തി​ന് അ​ടു​ത്തെ​ത്തി​യെ​ന്നും മൂ​ന്ന് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് മൂ​ന്നു ല​ക്ഷം പേ​ര്‍​ക്ക് വീ​ട് ന​ല്‍​കു​വാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​ന​കം 1.2ല​ക്ഷം വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​നു​ള്ള ക​രാ​ര്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞു.

ലൈ​ഫ് മി​ഷ​ന്‍റെ മൂ​ന്നാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഇ​നി ന​ട​ക്കാ​നു​ള്ള​ത്. ഭൂ​മി​യി​ല്ലാ​ത്ത ഭ​വ​ന ര​ഹി​ത​ര്‍​ക്കാ​യു​ള്ള ഫ്‌​ളാ​റ്റു​ക​ളാ​ണ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മി​ക്കു​ക. അ​ടി​മാ​ലി​യി​ല്‍ 217 ഭ​വ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഫ്ലാ​റ്റ് സ​മു​ച്ച​യം നി​ര്‍​മി​ച്ചു. എ​ല്ലാ ജി​ല്ല​ക​ളി​ലു​മാ​യി 56 സ്ഥ​ല​ങ്ങ​ള്‍ ഫ്‌​ളാ​റ്റ് നി​ര്‍​മാ​ണ​ത്തി​നാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​ധീ​ന​ത​യി​ലു​ള്ള 123 സ്ഥ​ല​ങ്ങ​ളും ഇ​ത്ത​ര​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പി​എംഎ​വൈ ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ നി​ര്‍​മി​ച്ച 1600-ാമ​ത് വീ​ടിന്‍റെ താ​ക്കോ​ല്‍​ദാ​നം മ​ന്ത്രി​മാ​രാ​യ ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യും കെ ​രാ​ജു​വും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്നും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ര്‍​ക്കെ​തി​രെ ശ്ക​ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ല​ക്കു​കു​ഴി നി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് മ​ന്ത്രി കെ.രാ​ജു പ​റ​ഞ്ഞു.

മേ​യ​ര്‍ വി.​രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​നാ​യി. എ​ന്‍.കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എംപി, എം ​നൗ​ഷാ​ദ് എം​എ​ല്‍എ, ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി, ജി​ല്ലാ ക​ള​ക്ട​ര്‍ ബി.​അ​ബ്ദു​ല്‍ നാ​സ​ര്‍, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ്, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ ബി​ന്ദു​കൃ​ഷ്ണ, ജി ​ലാ​ലു, സ​ജി ഡി. ​ആ​ന​ന്ദ്, സ്റ്റാ​ന്‍റിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ എം.​എ.സ​ത്താ​ര്‍, എ​സ്. ഗീ​ത​കു​മാ​രി, പി.​ജെ. രാ​ജേ​ന്ദ്ര​ന്‍, ചി​ന്ത എ​ല്‍. സ​ജി​ത്, വി ​എ​സ് പ്രി​യ​ദ​ര്‍​ശ​ന​ന്‍, ഷീ​ബ ആന്‍റ​ണി, ടി.​ആ​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ ​കെ ഹ​ഫീ​സ്, ഗി​രി​ജാ സു​ന്ദ​ര​ന്‍, റീ​ന സെ​ബാ​സ്റ്റ്യ​ന്‍, കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ ​എ​സ് അ​നു​ജ, സൂ​പ്ര​ണ്ടി​ംഗ് എ​ന്‍​ജി​നീ​യ​ര്‍ പി ​ജെ അ​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.