തേ​ൻ‌​കൃ​ഷി പ​രി​ശീ​ല​നം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 27ന് ​ഫി​ൽ​ഗി​രി​യി​ൽ
Wednesday, October 23, 2019 11:08 PM IST
കൊ​ല്ലം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ക​മ്മീ​ഷ​ൻ ചാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ തേ​ൻ​കൃ​ഷി പ​രി​ശീ​ല​നം ന​ൽകും.
പ​രി​ശീ​ല​ന ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഫി​ൽ​ഗി​രി സെ​ന്‍റ് ജോ​സ്ഫ്സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ചാ​സ് ഖാ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ അധ്യക്ഷത വഹിക്കുന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​യൂ​ർ-​കൊ​ല്ലം ഫൊ​റോ​ന വി​കാ​രി ഫാ. ​അ​നി​ൽ ക​രി​പ്പി​ങ്ങാം​പു​റം നി​ർ​വ​ഹി​ക്കും.
വെ​ഞ്ചേ​മ്പ് വി​കാ​രി ഫാ. ​ജോ​ൺ മു​ള്ള​മ്പാ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര ഖാ​ദി ക​മ്മീ​ഷ​ൻ എ​ഫ്ബി​ഐ ജൂ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കെ. ​ക​ണ്ണ​ൻ തേ​ൻ​കൃ​ഷി സാ​ധ്യ​ത​ക​ൾ, തേ​ൻ​കൃ​ഷി പ​രി​ശീ​ല​നം, വി​വി​ധ സർക്കാർ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ബോ​ധ​വ​ല്ക്ക​ര​ണ ക്ലാ​സ് ന​യി​ക്കും.
കൊ​ല്ലം മേ​ഖ​ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ന്ന് രാ​വി​ലെ മു​ത​ൽ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തു​ം. രാ​വി​ലെ 8.30ന് ​ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ്, 9.30ന് ​പു​ന​ലൂ​ർ തി​രു​ഹൃ​ദ​യ, ഉ​ച്ച​യ്ക്ക് 12ന് ​വെ​ഞ്ചേ​മ്പ് സെ​ന്‍റ് ജോ​ർ​ജ്, നാ​ലി​ന് മീ​ൻ​കു​ളം ലൂ​ർ​ദ് മാ​താ, 5.30ന് ​ആ​ന​ക്കു​ളം സെ​ന്‍റ് ജോ​സ​ഫ്സ് എ​ന്നീ ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ലാ​ണ് സെമിനാർ.
നി​ല​വി​ൽ തേ​ൻ​കൃ​ഷി ചെ​യ്യു​ന്ന​വ​ർ​ക്കും ഇ​തി​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കും സ്ത്രീ​പു​രു​ഷ ഭേ​ദ​മെ​ന്യേ സൗ​ക​ര്യ​പ്ര​ദ​മാ​യ ഏ​തു കേ​ന്ദ്ര​ത്തി​ലെ സെ​മി​നാ​റി​ലും പ​ങ്കെ​ടു​ക്കാം.
പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ര​ണ്ട് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ആ​ധാ​ർ കാ​ർ​ഡ് പ​ക​ർ​പ്പ്, ബാ​ങ്ക് പാ​സ്ബു​ക്ക് പ​ക​ർ​പ്പ് എ​ന്നി​വ ക​രു​ത​ണം. എ​ത്തു​മ്പോ​ൾ​ത്ത​ന്നെ തേ​നീ​ച്ച ക​ർ​ഷ​ക സം​ഘ​ത്തി​ൽ അം​ഗ​ത്വ​ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തും ഗ​വ. ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള സ​ഹാ​യ​ങ്ങ​ൾ ഒ​രു​ക്കു​ം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ 9605050092, 9846225306 എ​ന്നീ നന്പരു​ക​ളി​ൽ ലഭിക്കുമെന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​അ​നി​ൽ ക​രി​പ്പി​ങ്ങാം​പു​റം അ​റി​യി​ച്ചു.