അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ്; റോ​ഡി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ത​ക​ർ​ന്നു
Wednesday, October 23, 2019 11:48 PM IST
പ​ത്ത​നാ​പു​രം: പി​റ​വ​ന്തൂ​ർ - ക​മു​കും ചേ​രി റോ​ഡി​ൽ ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​യ മ​ണ്ണെ​ടു​പ്പ് പ്ര​ദേ​ശ​വാ​സി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ചെ​യ്ത മ​ഴ​യി​ൽ റോ​ഡി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞ് താ​ണു. ഇ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. പു​ന്ന​ല സ്വ​ദേ​ശി​യാ​യ റി​യാ​സ് നാ​ല് വ​ർ​ഷം മു​മ്പാ​ണ് ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം ഭൂ​മി വാ​ങ്ങി​യ​ത്. ഇ​വി​ടെ നി​ന്നും രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ലാ​തെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് ക​ട​ത്തു​ക​യാ​യി​രു​ന്നു. മ​ണ്ണ് എ​ടു​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്കും മ​റ്റ് അ​ധി​കാ​രി​ക​ൾ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.
വീ​ടി​ന്‍റെ മു​റ്റം ശ​രി​യാ​ക്കാ​നെ​ന്ന വ്യാ​ജേ​നെ അ​നു​മ​തി വാ​ങ്ങി നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ് വ​ക​വ​ക്കാ​തെ വീ​ണ്ടും മ​ണ്ണെ​ടു​ക്കു​ക​യും15 അ​ടി ഉ​യ​ര​ത്തി​ൽ വ​ലി​യ ചു​റ്റു​മ​തി​ൽ നി​ർ​മ്മി​ക്കു​ക​യും ചെ​യ്തു. ഗു​രു​മ​ന്ദി​രം ജം​ഗ്ഷ​നി​ൽ നി​ന്നും പ​ച്ച​യി​ൽ​പ്പ​ടി​ക്ക് പോ​കു​ന്ന നൂ​റ് ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് റോ​ഡി​ന് മ​ണ്ണെ​ടു​പ്പ് ഭീ​ഷ​ണി​യാ​ണെ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി അ​ധി​കൃ​ത​ർ കാ​ര്യ​മാ​ക്കി​യി​ല്ല.
ഇ​പ്പോ​ൾ റോ​ഡി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞ് വീ​ണി​ട്ടും പ്ര​ദേ​ശ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് എ​ത്തി​യി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. ഇ​നി ബാ​ക്കി ഭാ​ഗ​വും ഏ​ത് നി​മി​ഷ​വും ഇ​ടി​ഞ്ഞ് വീ​ണ് അ​പ​ക​ടം വ​രു​ത്തു​ന്ന സ്ഥി​തി​യി​ലാ​ണ്. നി​റ​യെ കു​ട്ടി​ക​ളു​മാ​യി സ്കൂ​ൾ ബ​സു​ക​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന റോ​ഡാ​ണ് അ​പ​ക​ട ഭീ​ഷി​ണി​യി​ലാ​യി​രി​ക്കു​ന്ന​ത്.
മ​ണ്ണെ​ടു​പ്പ് കാ​ര​ണം ഈ ​ഭൂ​മി​യോ​ട് ചേ​ർ​ന്ന് പു​രാ​ത​ന​മാ​യി ഉ​ണ്ടാ​യി​രു​ന്ന കാ​വും കു​ള​വും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. സ​മീ​പ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ൽ ചെ​റി​യ വേ​ന​ലാ​കു​മ്പോ​ഴേ​ക്കും വെ​ള്ളം വ​റ്റി കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പാ​ർ​ശ്വ​ഭി​ത്തി നി​ർ​മ്മി​ച്ച് റോ​ഡി​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ച് ഒ​പ്പു​ക​ൾ ശേ​ഖ​രി​ച്ച് അ​ധി​കൃ​ത​ർ​ക്ക് വീ​ണ്ടും പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്.