റെ​സ്ലിം​ഗ് മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ; നാ​ടി​ന് അ​ഭി​മാ​ന​മാ​യി കി​ര​ൺ
Wednesday, October 23, 2019 11:48 PM IST
പ​ട്ടാ​ഴി: നാ​ടി​ന് അ​ഭി​മാ​നം പ​ക​ർ​ന്ന പോ​രാ​ട്ടം ന​ട​ത്തി കി​ര​ൺ ശ്ര​ദ്ധേ​യ​നാ​കു​ന്നു.
94 കി​ലോ​ഗ്രാം ഹെ​വി വെ​യ്റ്റ് വി​ഭാ​ഗ​ത്തി​ൽ (റൂ​റ​ൽ ഗ​യിം​സ് ) റെ​സ്ലിം​ഗ് മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യാ​ണ് കി​ര​ൺ എ​ന്ന വി​ദ്യാ​ർ​ഥി അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്.
അ​ജേ​ഷ് ബാ​ബു​വാ​ണ് കി​ര​ണി​ന് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. പൂ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് വി​സ്മ​യ​ക​ര​മാ​യ പ്ര​ക​ട​ന​ത്തി​ലൂ​ടെ ത​ന്നി​ലെ പ്ര​തി​ഭ പു​റ​ത്തെ​ടു​ത്ത​ത്. ദേ​ശീ​യ ചാ​മ്പ്യ​നാ​യി മാ​റി​യ കി​ര​ണി​ന് ഇ​പ്പോ​ൾ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലെ​ത്തി​യ കി​ര​ണി​നെ പ​ന്ത​പ്ലാ​വ് വി​ജ്ഞാ​നോ​ദ​യം ബാ​ല​വേ​ദി അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.
വി​ജ്ഞാ​നോ​ദ​യം ഗ്ര​ന്ഥ​ശാ​ലാ ബാ​ല​വേ​ദി​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​ണ് കി​ര​ൺ. ആ​വ​ണീ​ശ്വ​രം എ​പി​പി​എം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ് കി​ര​ൺ. പ​ന്ത​പ്ലാ​വ് പ​ന്ത്ര​ണ്ടു​മു​റി രേ​വ​തി​യി​ൽ മ​നോ​ജ് - ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഈ ​ദേ​ശീ​യ ചാ​മ്പ്യ​ൻ.