റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം; വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ജ്ഞ​യെ​ടു​ത്തു
Wednesday, October 23, 2019 11:49 PM IST
കൊ​ല്ലം: ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ ഇ​ന്ത്യ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ 2200 വി​ദ്യാ​ര്‍​ഥി​ക​ള്‍ റോ​ഡ് സു​ര​ക്ഷ പ്ര​തി​ജ്ഞ​യെ​ടു​ത്തു. ഹോ​ണ്ട മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ ആ​ന്‍​ഡ് സ്‌​കൂ​ട്ട​ര്‍ ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​ല്ല​ത്തു മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ന്ന റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ജ്ഞ​യെ​ടു​ത്ത​ത്. ക​മ്പ​നി ന​ട​പ്പാ​ക്കി വ​രു​ന്ന ദേ​ശീ​യ റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണി​ത്.
ട്രാ​ഫി​ക് നി​യ​മ​ങ്ങ​ള്‍, റോ​ഡി​ലെ അ​ച്ച​ട​ക്കം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​രി​പാ​ടി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 10 മാ​സം മു​മ്പ് ആ​രം​ഭി​ച്ച ഈ ​പ​ദ്ധ​തി​യി​ല്‍ രാ​ജ്യ​ത്തെ 110 പ​ട്ട​ണ​ങ്ങ​ളി​ലെ 2.4 ല​ക്ഷ​ത്തി​ലി​ധി​കം സ്‌​കൂ​ള്‍-​കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​തി​ന​കം ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കി​യി​ട്ടു​ണ്ട്.
വ​ള​ര്‍​ന്നു​വ​രു​ന്ന ത​ല​മു​റ​യെ നി​യ​മ​ത്തെ അ​നു​സ​രി​ക്കു​ന്ന പൗ​ര​ന്മാ​രാ​യി വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് ഹോ​ണ്ട മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ ആ​ന്‍​ഡ് സ്‌​കൂ​ട്ട​ര്‍ ഇ​ന്ത്യ ബ്രാ​ന്‍​ഡ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഭു നാ​ഗ​രാ​ജ് പ​റ​ഞ്ഞു.

സൊ​സൈ​റ്റി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

കൊല്ലം: ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി കൊ​ല്ലം സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പ​രി​ശോ​ധ​ന​ക​ള്‍​ക്കും മ​റ്റ് സേ​വ​ന​ങ്ങ​ള്‍​ക്കും നി​ശ്ചി​ത നി​ര​ക്കു​ക​ള്‍ ഈ​ടാ​ക്കും. ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍ സൗ​ജ​ന്യ സേ​വ​ന പ​രി​ധി​യി​ലാ​യി​രി​ക്കു​മെ​ന്ന് മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.