വി​ദ്യാ​ർ​ഥി​നി കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Friday, November 8, 2019 1:30 AM IST
കു​ണ്ട​റ: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റ്റി​ച്ചി​റ കോ​ള​ജ് ഡി​വി​ഷ​നി​ൽ (മ​ല​യാ​ളം ന​ഗ​ർ)​ ഇ​ട​ത്ത​റ വീ​ട്ടി​ൽ ബാ​ബു​വിന്‍റെയും ഗി​രി​ജ​യു​ടെ​യും മ​ക​ൾ നീ​തു (16) വാ​ണ് മ​രി​ച്ച​ത്. മ​ങ്ങാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്. വീ​ടി​നു സ​മീ​പ​ത്തെ ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടു​കി​ട്ടി​യ​ത്. കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. സ​ഹോ​ദ​രി: ഗീ​തു.