അ​മ്മ​യും മ​ക​നും മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി;അ​മ്മ മ​രി​ച്ചു, മ​ക​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Saturday, November 9, 2019 12:16 AM IST
ചാ​ത്ത​ന്നൂ​ർ: രോ​ഗി​യാ​യ അ​മ്മ​യും അ​മ്മ​യെ ശു​ശ്രൂ​ഷി​ച്ചു​കൊ​ണ്ടി​രു​ന്ന അ​വി​വാ​ഹി​ത​നാ​യ മ​ക​നും ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു.​അ​മ്മ മ​രി​ച്ചു. മ​ക​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തി​രു​വ​ന​ന്ത​പു​രം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ചി​റ​ക്ക​ര കു​ള​ത്തൂ​ർ​ക്കോ​ണം ആ​ല​യ്ക്കാ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ ജ​നാ​ർ​ദ​ന​ൻ പി​ള്ള​യു​ടെ ഭാ​ര്യ സ​ര​സ്വ​തി അ​മ്മ (85), മ​ക​ൻ ശ​ശി​ധ​ര​ൻ പി​ള്ള (60) എ​ന്നി​വ​രാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. രാ​വി​ലെ പ​ത്ത​ര​യോ​ടെ വീ​ട്ടി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​തു​ക​ണ്ടാ​ണ് അ​യ​ൽ​ക്കാ​ർ ശ്ര​ദ്ധി​ച്ച​ത്.​നാ​ട്ടു​കാ​ർ ഉ​ട​ൻ പോ​ലീ​സി​നെ അ​റി​യി​ച്ചു.​പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​രു​വ​രെ​യും പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സ​ര​സ്വ​തി അ​മ്മ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ​ശി​ധ​ര​ൻ പി​ള്ള​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ​ര​സ്വ​തി അ​മ്മ ദീ​ർ​ഘ​കാ​ല​മാ​യി കി​ട​പ്പു രോ​ഗി​യാ​ണ്. മ​ക​ൻ ശ​ശി​ധ​ര​ൻ പി​ള്ള​യാ​ണ് അ​മ്മ​യെ ശു​ശ്രൂ​ഷി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. ശ​ശി​ധ​ര​ൻ പി​ള്ള കു​റ​ച്ചു കാ​ലം ഗ​ൾ​ഫി​ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ​ര​സ്വ​തി അ​മ്മ​യു​ടെ ചി​കി​ത്സ​യും നി​ത്യ ചി​ല​വു​ക​ളും ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ശ​ശി​ധ​ര​ൻ പി​ള്ള​യു​ടെ മൊ​ഴി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ മ​ര​ണ​ത്തെ​ക്കു​റി​ച്ച് യ​ഥാ​ർ​ഥ വി​വ​രം ല​ഭി​ക്കു​ക​യു​ള്ളു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​റ്റു​മ​ക്ക​ൾ: പ​രേ​ത​നാ​യ രാ​ജേ​ന്ദ്ര​ൻ പി​ള്ള,ശാ​ന്ത, രാ​ധാ​കൃ​ഷ്ണ​പി​ള്ള ഇ​വ​രെ​ല്ലാം വി​വാ​ഹി​ത​രാ​യി മ​റ്റ് വീ​ടു​ക​ളി​ലാ​ണ് താ​മ​സം. സ​ര​സ്വ​തി അ​മ്മ​യു​ടെ മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.