ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ് വി​ത​ര​ണം ചെ​യ്തു
Saturday, November 9, 2019 11:22 PM IST
ചാ​ത്ത​ന്നൂ​ർ: ഹെ​ൽ​പ് എ ​പൂ​വ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​ത്ത​ന്നൂ​രി​ൽ സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്തു. ഇ​സി​യാ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സ​ന്തോ​ഷ് പ്രി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
റി​ട്ട.​എ​സ്ഐ ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ര​മ​ണി​ക്കു​ട്ടി​യ​മ്മ, വി​ജ​യ​ച​ന്ദ്ര​ൻ, അ​ശ്വി​ൻ പ​ര​വൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സൊ​സൈ​റ്റി 32 മാ​സ​മാ​യി കി​റ്റ് വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു.