കെ ​ഫോ​ര്‍ കെ: ജ​ന​പ​ങ്കാ​ളി​ത്ത​ത്താ​ല്‍ ശ്ര​ദ്ധേ​യ​മാ​യി കാ​യി​ക മാ​മാ​ങ്കം
Saturday, November 9, 2019 11:22 PM IST
കൊല്ലം: ന​വ​കേ​ര​ള നി​ര്‍​മാ​ണ​ത്തി​ന് ഒ​രി​ക്ക​ല്‍ കൂ​ടി കൈ​കോ​ര്‍​ക്കു​ക​യാ​ണ് കൊ​ല്ലം. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ വോ​ളി​ബോ​ള്‍-​ക​ബ​ഡി ടൂ​ര്‍​ണ​മെ​ന്‍റാ​യ കെ ​ഫോ​ര്‍ കെ ​ജ​ന​പ​ങ്കാ​ളി​ത്ത​ത്താ​ലാ​ണ് സാ​ര്‍​ഥ​ക​മാ​കു​ന്ന​ത്. സ​ഹ​ജീ​വി​ക​ളോ​ടു​ള്ള കാ​രു​ണ്യം സ്‌​പോ​ര്‍​ട്‌​സ് സ്പി​രി​റ്റാ​യി ക​ണ്ട് സ​ഹ​ക​രി​ക്കു​ക​യാ​ണ് ജീ​വി​ത​ത്ത​ിന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍.

ശ്രീ​ല​ങ്ക​ന്‍ ആ​ര്‍​മി ടീം ​ഉ​ള്‍​പ്പെ​ടെ ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ടീ​മു​ക​ള്‍ മി​ക​ച്ച മ​ത്സ​ര​ങ്ങ​ളാ​ണ് കാ​ഴ്ച വ​യ്ക്കു​ന്ന​ത്. ക​ളി കാ​ണു​ന്ന​തി​നും പ്രോ​ത്സാ​ഹ​ന​മേ​കാ​നും പി​ന്തു​ണ അ​റി​യി​ച്ച് പ്ര​മു​ഖ​രു​ടെ നീ​ണ്ട നി​ര​യാ​ണ് ലാ​ല്‍ ബ​ഹ​ദൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

കാ​യി​കോ​ത്സ​വ​ത്തി​ലെ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത കെ.​സോ​മ​പ്ര​സാ​ദ് എം​പിയെ ​ദേ​ശീ​യ ക​ബ​ഡി താ​രം സീ​താ​ല​ക്ഷ്മി അ​നു​ഗ​മി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​റി​നൊ​പ്പ​മാ​ണ് ടി​കെ​എം ട്ര​സ്റ്റ് അം​ഗം ഡോ. ​ഹാ​രൂ​ണ്‍ എ​ത്തി​യ​ത്. ഇ​ന്ത്യ​ന്‍ വോ​ളോ​ബോ​ള്‍ മു​ന്‍ ക്യാ​പ്റ്റ​ന്‍ മൊ​യ്തീ​ന്‍ നൈ​ന​യെ അ​നു​ഗ​മി​ച്ച​ത് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. സു​മീ​ത​ന്‍ പി​ള്ള, ഡി​സി​സി പ്ര​സി​ഡന്‍റ് ബി​ന്ദു കൃ​ഷ്ണ​യെ ദേ​ശീ​യ ക​ബ​ഡി താ​രം റോ​സ്ലി​ന്‍ റെ​ജി അ​നു​ഗ​മി​ച്ചു. ദേ​ശീ​യ ബോ​ക്‌​സിം​ഗ് താ​രം അ​തു​ല്യ​യാ​ണ് സിപി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സു​ദേ​വ​നെ അ​നു​ഗ​മി​ച്ച​ത്. ദേ​ശിം​ഗ​നാ​ട് സ്‌​കാ​ന്‍​സ് എം​ഡി എ.​കെ.അ​ല്‍​ത്താ​ഫ്, ക്യുഎ​സി സെ​ക്ര​ട്ട​റി ജി. ​രാ​ജ്‌​മോ​ഹ​ന്‍, ജാ​ജീ​സ് ഇ​ന്ന​വേ​ഷ​ന്‍ എം​ഡി ജാ​ജി സു​നി​ല്‍ തു​ട​ങ്ങ​യി​വ​രാ​ണ് കാ​യി​ക​വേ​ദി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച മ​റ്റ് പ്ര​മു​ഖ​ര്‍. എ​ല്ലാ വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ള്‍​ക്കും ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് എ​ക്‌​സ്. ഏ​ണ​സ്റ്റ് സ​മ്മാ​നി​ച്ചു.

കാ​യി​ക മ​ത്സ​ര ഇ​ട​വേ​ള​ക​ളി​ല്‍ കാ​യി​ക താ​ര​ങ്ങ​ള്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച​ത് അ​തി​ഥി​ക​ള്‍​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ഫൈ​ന​ല്‍​സ് ഉ​ള്‍​പ്പ​ടെ ഇ​ന്ന​ത്തെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും വൈ​കുന്നേരം അഞ്ചിന് അ​ഞ്ചി​ന് തു​ട​ങ്ങും. രാത്രി 7.30 നാ​ണ് സ​മാ​പ​ന സ​മ്മേ​ള​നം.