തെ​ന്മ​ല​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന റേ​ഷ​ന​രി പി​ടി​കൂ​ടി
Saturday, November 9, 2019 11:22 PM IST
തെ​ന്മ​ല : തെ​ന്മ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വ​ന്‍ റേ​ഷ​ൻ അ​രി ശേ​ഖ​രം പി​ടി​കൂ​ടി. പു​ന​ലൂ​ർ സ​പ്ലൈ ഓ​ഫീ​സ​ർ ജോ​ൺ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തെ​ന്മ​ല മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ളി​ൽ നി​ന്നും ചാ​ക്ക് ക​ണ​ക്കി​ന് റേ​ഷ​ന്‍ അ​രി ക​ണ്ടെ​ത്തി​യ​ത്.

43 ചാ​ക്ക് അ​രി​യാ​ണ് മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.പൂ​ട്ടി​യി​ട്ടി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പൂ​ട്ട്‌ ത​ക​ര്‍​ത്താ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ ക​ട​ന്ന​ത്. റ​വ​ന്യു അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​വും സി​വി​ല്‍​സ​പ്ലൈ​സ്‌ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തേ​ടി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും സ്റ്റാ​ൾ ലേ​ല​ത്തി​ൽ എ​ടു​ത്ത ആ​ൾ​ക്കെ​തി​രെ സ​പ്ലൈ ഓ​ഫീ​സ് അ​ധി​കൃ​ത​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു.

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വി​വി​ധ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ വി​ല്‍​ക്കാ​ന്‍ കൊ​ണ്ട് വ​ന്ന റേ​ഷ​ന്‍ അ​രിയാണ് ക​ണ്ടെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് സി​വി​ല്‍​സ​പ്ലൈ​സ്‌ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. റേ​ഷ​ന്‍ ചാ​ക്ക് മാ​റ്റി​യ ശേ​ഷം പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ല്‍ നി​റ​ച്ച നി​ല​യി​ലാ​ണ് അ​രി ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. പി​ടി​കൂ​ടി​യ റേ​ഷ​ന്‍ അ​രി തെ​ന്മ​ല​യി​ലെ റേ​ഷ​ന്‍ ക​ട​യി​ലേ​ക്ക് മാ​റ്റി.

റെ​യ്‌​ഡി​ൽ റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ റ​ജീ​ന, ക​വി​ത, അ​ജി കു​മാ​ർ, ബി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തെ​ന്മ​ല കേ​ന്ദ്രി​ക​രി​ച്ചു വ്യാ​പ​ക​മാ​യ അ​രി ക​ട​ത്തു ന​ട​ന്നു വ​രു​ന്ന​താ​യും, ഇ​ത്ത​ര​ക്കാ​ർ​ക്ക് രാ​ഷ്ട്രീയ പി​ൻ​ബ​ലം ല​ഭി​ക്കു​ന്ന​താ​യും വ​ള​രെ കാ​ല​മാ​യി​ള്ള ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​പ്പോ​ള്‍ ചാ​ക്ക് ക​ണ​ക്കി​ന് റേ​ഷ​ന​രി പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്.