ഇ​ത്തി​ക്ക​ര ബ്ലോ​ക്കി​ൽ പോ​ഷ​ക​ശ്രീ പ​ദ്ധ​തി
Sunday, November 10, 2019 11:00 PM IST
ചാ​ത്ത​ന്നൂ​ർ: ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പോ​ഷ​ക​ശ്രീ പ​ദ്ധ​തി​ക്ക് തുടക്കമായി. ഒ​രു വീ​ട്ടി​ലേ​യ്ക്കാ​വ​ശ്യ​മാ​യ മു​ഴു​വ​ൻ വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി​ക​ളും വീ​ട്ടി​ന്‍റെ മ​ട്ടു​പ്പാ​വി​ൽ വി​ള​യി​ക്കു​ന്ന നൂ​ത​ന പ​ദ്ധ​തി​യാ​ണ് പോ​ഷ​ക ശ്രീ. മ​ട്ടു​പ്പാ​വി​ൽ മ​ണ്ണി​ല്ലാ കൃ​ഷി ന​ട​പ്പാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നാ​യി 50 ക​ർ​ഷ​ക​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 50 ഗ്രോ​ബാ​ഗു​ക​ൾ അ​ട​ങ്ങു​ന്ന ഒ​രു യൂ​ണി​റ്റി​ന് 12500 രൂ​പ​യാ​ണ് ചി​ല​വ്. ഇ​തി​ൽ 75 ശ​ത​മാ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ​ബ്സി​ഡി​യാ​യി ന​ല്കും. ഒ​രു ക​ർ​ഷ​ക​ന് ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​മാ​യി 3125 രു​പ മാ​ത്രം അ​ട​ച്ചാ​ൽ മ​തി.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​ങ്ങോ​ല​ത്ത് ക​ർ​ഷ​ക​നാ​യ സു​നി​ലിന്‍റെ വീ​ടിന്‍റെ മ​ട്ടു​പ്പാ​വി​ൽ പ​ച്ച​ക്ക​റി ന​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ലൈ​ല ഉ​ദ്ഘാ​ട​നം ചെ​യ​തു. ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ദി​പു അ​ധ്യ​ക്ഷ​ത വഹിച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശ്രീ​ജ ഹ​രീ​ഷ്, വി​ജ​യശ്രീ ​സു​ഭാ​ഷ്, മൈ​ല​ക്കാ​ട് സു​നി​ൽ, ഡി.​ഗി​രി കു ​മാ ർ, ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സു​നി​ൽ, കൃ​ഷി അ​സി​സ്റ്റന്‍റ് ഡ​യ​റ​ക്ട​ർ വി.​എ​ൽ.​ഷി​ബു​കു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​പി.​അ​നി​ല കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ചാ​ത്ത​ന്നൂ​ർ കൃ​ഷി​ഭ​വ​ൻ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​ണ് മ​ണ്ണി​ല്ലാ കൃ​ഷി പ​ദ്ധ​തി.​ഗ്രോ​ബാ​ഗി​ൽ മ​ണ്ണി​ന് പ​ക​രം ച​കി​രി​ചോ​റ്, പ​ഴ​യ പേ​പ്പ​ർ, ക​മ്പോ​സ്റ്റ് വ​ളം, ചാ​ണ​ക​പ്പൊ​ടി എ​ന്നി​വ​യാ​ണ് നി​റ​യ്ക്കു​ന്ന​ത്‌. മ​ണ്ണി​ൽ നി​ന്നു​ണ്ടാ​കു​ന്ന കീ​ട​ങ്ങ​ളു​ടെ ശ​ല്യ​വും ഒ​ഴി​വാ​യി കി​ട്ടു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.