ടി.​എം ജേ​ക്ക​ബ് പ്ര​ഗ​ത്ഭ​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു: പി.​ജെ.​കു​ര്യ​ൻ
Sunday, November 10, 2019 11:00 PM IST
കൊ​ല്ലം: നി​യ​മ​സ​ഭ​യി​ൽ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പാ​ർ​ല​മെ​ന്‍റേ​റി​യ​നും പ്ര​ഗ​ത്ഭ​നാ​യ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി​രു​ന്നു ടി.​എം.​ജേ​ക്ക​ബ് എ​ന്ന് മു​ൻ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ.​കു​ര്യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ടി.​എം ജേ​ക്ക​ബി​ന്‍റെ എ​ട്ടാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കൊ​ല്ലം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ര​ണാ​ധി​കാ​രി എ​ന്ന നി​ല​യി​ൽ എ​പ്പോ​ഴും നൂ​ത​ന​മാ​യ ആ​ശ​യ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ പ്രീ​ഡി​ഗ്രി ബോ​ർ​ഡ് എ​ന്ന ആ​ശ​യം ടി.​എം.​ജേ​ക്ക​ബി​ന്‍റെ സൃ​ഷ്ടി​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​തി​നെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ പ്ല​സ് ടൂ ​ആ​യി അ​വ​ത​രി​പ്പി​ച്ച​പ്പോ​ഴാ​ണ് ജേ​ക്ക​ബി​ന്‍റെ പ്ര​സ​ക്തി ജ​ന​ങ്ങ​ൾ അ​റി​ഞ്ഞ​ത്. അ​തു​വ​ഴി കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​രം​ഗം 15 വ​ർ​ഷം പി​റ​കോ​ട്ട് പോ​യി.

ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല എ​ടു​ത്തു​പ​റ​യേ​ണ്ട കാ​ര്യ​മാ​ണ്. സ്കൂ​ൾ യു​വ​ജ​നോ​ത്സ​വം ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ക​ലോ​ത്സ​വ​മാ​ക്കി ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി. സാം​സ്കാ​രി​ക മ​ന്ത്രി​യാ​യി​രി​ക്കെ സാ​ഹി​ത്യ​ത്തി​ൽ എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്കാ​ര​വും സം​ഗീ​ത​ത്തി​ൽ സ്വാ​തി പു​ര​സ്കാ​ര​വും സി​നി​മ​യി​ൽ ജെ.​സി.​ഡാ​നി​യേ​ൽ പു​ര​സ്കാ​ര​വും എ​ന്നീ പ​ര​മോ​ന്ന​ത പ​ദ​വി​ക​ൾ സ​ർ​ക്കാ​ർ ബ​ഹു​മ​തി​ക​ളാ​ക്കി മാ​റ്റി.

ഭ​ക്ഷ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ പാ​വ​പ്പെ​ട്ട 20 ല​ക്ഷം ജ​ന​ങ്ങ​ൾ​ക്ക് ഒ​രു രൂ​പ അ​രി​യും നൂ​റു ദി​വ​സം​കൊ​ണ്ട് അ​ഞ്ചേ​മു​ക്കാ​ൽ റേ​ഷ​ൻ കാ​ർ​ഡും ജ​ന​ങ്ങ​ൾ​ക്ക് ന​ല്കി​ക്കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വു​ക​ൾ തെ​ളി​യി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ടി.​എം.​ജേ​ക്ക​ബ് എ​ന്നും പ്ര​ഫ.​പി.​ജെ.​കു​ര്യ​ൻ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ല്ല​ട ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ​പ്ര​ഭാ​ഷ​ണം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ​യും നി​ർ​വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ വാ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​മോ​ഹ​ന​ൻ പി​ള്ള, എ​ഴു​കോ​ണ്‍ സ​ത്യ​ൻ, കു​ള​ക്ക​ര രാ​ജു, ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​ങ്ങ​ളാ​യ ആ​ർ.​രാ​ജ​ശേ​ഖ​ര​പി​ള്ള, റോ​യി ഉ​മ്മ​ൻ, കോ​ടി​യാ​ട്ട് ബാ​ല​കൃ​ഷ്ണ​പി​ള്ള, റോ​ബ​ർ​ട്ട് പ​ട്ട​ക​ട​വ്, ഗോ​കു​ലം സ​ന്തോ​ഷ്, ജ​മീ​ർ ലാ​ൽ, പ്ര​വീ​ണ്‍, തേ​വ​ള്ളി പു​ഷ്പ​ൻ, മി​നി സ​ത്യ​ൻ, ബാ​ബു​രാ​ജ്, പ്ര​ജാ​ത, കൊ​റ്റം​ങ്ക​ര സു​രേ​ഷ്, രാ​ജു നെ​ച്ചേ​രി, ഷാ​ജി ഫ്രാ​ൻ​സി​സ്, കെ​ന്ന​ഡി, രാ​മ​ച​ന്ദ്ര​ൻ പി​ള്ള, മ​ണി​മോ​ഹ​ന​ൻ നാ​യ​ർ, ഷി​ബു തോ​മ​സ്, ജി​ജി സു​രേ​ഷ്, നെ​ടു​വ​ത്തൂ​ർ ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.