പുനലൂരിൽനിന്നും ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ തുടങ്ങണമെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു
Sunday, November 10, 2019 11:21 PM IST
പു​ന​ലൂ​ർ: കെഎ​സ്ആ​ർടി​സി ഡി​പ്പോ​യി​ൽ നി​ന്ന് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ആ​രം​ഭി​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഡിവൈ​എ​ഫ്​ഐ പ്ര​വ​ർ​ത്ത​ക​ർ ഡി​പ്പോ ഉ​പ​രോ​ധി​യ്ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. 1967 ൽ ​നി​ല​വി​ൽ വ​ന്ന ഡി​പ്പോ​യി​ൽ പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് ഒ​രൊ​റ്റ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ പോ​ലു​മി​ല്ല.
ഇ​ത് മ​ല​യോ​ര മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. ഇ​തു കൂ​ടാ​തെ കോ​യ​മ്പ​ത്തൂ​ർ, പ​ഴ​നി, ബാം​ഗ്ലൂ​ർ, മ​ധു​ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്ക് അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വും ഏ​റെ​ക്കാ​ല​മാ​യി ഉ​യ​രു​ന്നു​ണ്ട്.​ പു​ന​ലൂ​രി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ഒ​രേ​യൊ​രു സൂ​പ്പ​ർ​ഫാ​സ്റ്റ് സ​ർ​വീ​സ് പോ​ലും നി​ർ​ത്തി​വ​ച്ചി​രി​യ്ക്ക​യാ​ണ്. ​പ്ര​തി​ദി​നം 25000 ത്തോ​ളം രൂ​പ ക​ള​ക്ഷ​ൻ ല​ഭി​ച്ചി​രു​ന്ന ഈ ​സ​ർ​വീ​സ് നി​ർ​ത്തി​യി​ട്ട് ര​ണ്ടു മാ​സം ക​ഴി​ഞ്ഞു. സ​ർ​വീ​സ് നി​ർ​ത്തി​യ​തോ​ടെ ഷെ​ഡ്യൂ​ൾ ബ​സ് ഡി​പ്പോ​യി​ൽ വെ​റു​തെ കി​ട​ക്കു​ന്നു.
ഈ ​ബ​സു​പ​യോ​ഗി​ച്ച് ഇ​ട​യ്ക്ക് സ​ർ​വീ​സ് തു​ട​ങ്ങി​യെ​ങ്കി​ലും ക​ള​ക്ഷ​നി​ല്ലാ​തി​രു​ന്ന​തി​നാ​ൽ സ​ർ​വീ​സ് നി​ർ​ത്തി. യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ രീ​തി​യി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് താ​ല്പ​ര്യ​വു​മി​ല്ല. ബാം​ഗ്ലൂ​രി​ന് സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​കൂ​ല​മാ​യ റി​പ്പോ​ർ​ട്ട് പോ​യി​ട്ടും സ​ർ​വീ​സ് ആ​രം​ഭി​യ്ക്കാ​ൻ ചീ​ഫ് ഓ​ഫീ​സ് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.​
ര​ണ്ടാ​യി​രാ​മാ​ണ്ട് നി​ല​വി​ൽ വ​ന്ന ഡി​പ്പോ​യി​ൽ പോ​ലും ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ നി​ര​വ​ധി​യു​ണ്ട്. അ​തേ സ​മ​യം 52 വ​ർ​ഷം പി​ന്നി​ട്ട പു​ന​ലൂ​ർ ഡി​പ്പോ​യി​ൽ ആ​കെ​യു​ള്ള​ത് ഗു​രു​വാ​യൂ​ർ സ​ർ​വീ​സ് മാ​ത്ര​മാ​ണ്. പു​ന​ലൂ​ർ ഡി​പ്പോ​യ്ക്ക് പു​തി​യ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​യ്ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നു ത​ന്നെ​യ​ല്ല ബ​സി​ല്ല, പെ​ർ​മി​റ്റി​ല്ല, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല, സ്റ്റാ​ഫി​ല്ല എ​ന്നീ ന്യാ​യ​വാ​ദ​ങ്ങ​ളാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ നി​ര​ത്തു​ന്ന​ത്.
അ​തേസ​മ​യം വ​ള​രെ പി​ന്നി​ലു​ള​ള ഡി​പ്പോ​ക​ളി​ൽ നി​ന്ന് ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള​ളി​ൽ 32 ഓ​ളം സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. കേ​ര​ള​വും ത​മി​ഴ്നാ​ടും ത​മ്മി​ലു​ള​ള അ​ന്ത​ർ സം​സ്ഥാ​ന ബ​സ് ക​രാ​ർ മൂ​ന്നു മാ​സം മു​മ്പ് നി​ല​വി​ൽ വ​ന്നു.​ ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മി​ക്ക ഡി​പ്പോ​ക​ൾ​ക്കും അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സു​ക​ളും ന​ൽ​കി തു​ട​ങ്ങി​യി​ട്ടു​ണ്ട്.​ പു​ന​ലൂ​രിന് കോ​യ​മ്പ​ത്തൂ​ർ സ​ർ​വീ​സ് വാ​ഗ്ദാ​നം ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. ​എ​ന്നാ​ൽ ഇ​ക്കാ​ര്യം ചീ​ഫ് ഓ​ഫീ​സ് അ​ധി​കൃ​ത​ർ മ​റ​ച്ചു വ​ച്ചി​രി​യ്ക്ക​യാ​ണ്.