പ്ലാ​ക്കാ​ട്ടി​ൽ മ​ഖാ​ൻ​ജി സ്മാ​ര​ക നാ​ട​കോ​ത്സ​വം തു​ട​ങ്ങി
Sunday, November 10, 2019 11:21 PM IST
ചാ​ത്ത​ന്നൂ​ർ: ദി ​പ്ലാ​ക്കാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റാ​മ​ത് മ​ഖാ​ൻ​ജി സ്മാ​ര​ക അ​ഖി​ല കേ​ര​ള പ്ര​ഫ​ഷ​ണ​ൽ നാ​ട​കോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. പ്ലാ​ക്കാ​ട് മൂ​ർ​ത്തി​ക്കാ​ന് ദേ​വീ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ച്ചു. ജി.​എ​സ് ജ​യ​ലാ​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട​ക​കൃ​ത്ത് ഫ്രാ​ൻ​സീ​സ് ടി.​മാ​വേ​ലി​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‌​റു​മാ​യ എം.​സു​ഭാ​ഷ്, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ജി.​ഷാ​ജി​കു​മാ​ർ, സ​ന്തോ​ഷ് പ്രി​യ​ൻ, പി.​പ്ര​ശോ​ഭ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് നാ​ട​ൻ​പാ​ട്ടു​ക​ളു​ടെ അ​വ​ത​ര​ണം ന​ട​ന്നു.
ഇ​ന്ന് രാ​ത്രി 7.30ന് ​ചാ​ണ​ക്യ​ൻ തീ​യേ​റ്റ​റി​ന്‍റെ ഏ​റ്റം നാ​ട​കം, നാ​ളെ രാ​ത്രി 7.30ന് ​കൊ​ച്ചി​ൻ ച​ന്ദ്ര​കാ​ന്ത​യു​ടെ നാ​ട​കം അ​ന്നം, 13ന് ​രാ​ത്രി 7.30ന് ​പാ​ലാ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ നാ​ട​കം ജീ​വി​തം മു​ത​ൽ ജീ​വി​തം വ​രെ. 14ന് ​രാ​ത്രി 7.30ന് ​കൊ​ല്ലം അ​ന​ശ്വ​ര​യു​ടെ നാ​ട​കം സു​പ്രീം​കോ​ർ​ട്ട്, 15ന് ​രാ​ത്രി 7.30ന് ​കൊ​ച്ചി​ൻ സം​ഗ​മി​ത്ര​യു​ടെ നാ​ട​കം ക​ന്യാ​കു​മാ​രി 2, 16ന് ​രാ​ത്രി 7.30ന് ​തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശാ​ഭി​മാ​നി​യു​ടെ നാ​ട​കം ന​മ്മ​ളി​ൽ ഒ​രാ​ൾ. എ​ല്ലാ ദി​വ​സ​വും രാ​ത്രി ഏ​ഴി​ന് നാ​ട​ക​പ്ര​തി​ഭ​ക​ളെ കു​റി​ച്ച് ആ​ദ​ര​വ് എ​ന്ന സം​വാ​ദ​പ​രി​പാ​ടി​യും ഉ​ണ്ടാ​കും.