ന​ബി​ദി​നാഘോ​ഷം ​സംഘ​ടി​പ്പി​ച്ചു
Sunday, November 10, 2019 11:21 PM IST
കൊ​ട്ടാ​ര​ക്ക​ര: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നബിദിനാഘോേഷം നടന്നു. കൊ​ട്ടാ​ര​ക്ക​ര മു​സ്ലിം ജ​മാ അ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ബി​ദി​ന ഘോ​ഷ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ എട്ടിന് സീ​റ ന​ഗ​റി​ൽ നി​ന്നും ആ​രം​ഭി​ച്ച ഘോ​ഷ യാ​ത്ര പ​ള്ളി​ക്ക​ൽ പാ​ലം, റെ​യി​ൽ​വേ മേ​ൽ പാ​ലം വ​ഴി ച​ന്ത​മു​ക്ക് ചു​റ്റി വ​ലി​യ പ​ള്ളി​യി​ൽ സ​മാ​പി​ച്ചു.
നൂ​റ് ക​ണ​ക്കി​ന് മ​ദ്ര​സ വി​ദ്യാ​ർ​ഥിക​ൾ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. ജ​മാ അ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​സ​ലിം, സെ​ക്ര​ട്ട​റി എ.​ന​സീ​ർ ഖാ​ൻ, അ​ജീ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കൊ​ട്ടാ​ര​ക്ക​ര മു​സ്ലിം ജ​മാ അ​ത്ത് ചീ​ഫ് ഇ​മാം മു​ഹ്സി​ൻ അ​ഹ​മ്മ​ദ് ബാ​ഖ​വി ന​ബി ദി​ന സ​ന്ദേ​ശം ന​ൽ​കി. പൊ​തു സ​മ്മേ​ള​ന​വും മ​ദ്ര​സ വി​ദ്യാ​ർ​ഥിക​ൾ​ക്കു​ള്ള സ​മ്മാ​ന ദാ​നം പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു. ചീ​ഫ് ഇ​മാം മു​ഹ്സി​ൻ അ​ഹ​മ്മ​ദ് ബാ​ഖ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പു​ന​ലൂ​ർ: ന​ബി സ​ന്ദേ​ശം പ​ക​ർ​ന്നും പൗ​രാ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നു​ള്ള ആ​വ​ശ്യ​മു​യ​ർ​ത്തി പു​ന​ലൂ​രി​ൽ റാ​ലി​യും സ​മ്മേ​ള​ന​വും ന​ട​ത്തി.
ന​ബി​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി താ​ലൂ​ക്ക് ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ, ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ, ല​ജ്ന​ത്തു​ൽ മു​അ​ല്ലി​മീ​ൻ യു​വ​ജ​ന ഫെ​ഡ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു റാ​ലി യും ​സ​മ്മേ​ള​ന​വും. ഞാ​യ​റാ​ഴ്ച വൈ​കുന്നേരം എ​ൻഎം ​എ ഹ​ന​ഫി ജ​മാ അ​ത്ത് അ​ങ്ക​ണ​ത്തി​ൽ ഇ​മാം സ​ഈ​ദ് അ​ഹ​മ്മ​ദ് ബാ​ഖ​വി​യു​ടെ പ്രാ​ർ​ഥന​യോ​ടെ ആ​രം​ഭി​ച്ച റാ​ലി പ​ട്ട​ണം ചു​റ്റി മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.
തു​ട​ർ​ന്ന് ന​ബി​ദി​ന സ​മ്മേ​ള​നം ഏ​രൂ​ർ ഷം​സു​ദീ​ൻ മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട​യ്ക്ക​ൽ ജു​നൈ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കു​ള​ത്തു​പ്പു​ഴ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ. റ​ഷീ​ദ്, ശി​ഹാ​ബു​ദ്ദീ​ൻ മ​അ​ദ​നി, കു​ള​ത്തു​പ്പു​ഴ അ​ഷ​റ​ഫ് മൗ​ല​വി, അ​ൻ​സാ​ർ റ​ഹിം, സ​ജ്ജു ബു​ഹാ​രി , സു​രേ​ന്ദ്ര​നാ​ഥ തി​ല​ക​ൻ, എം. ​നാ​സ​ർ ഖാ​ൻ, എ​സ്. താ​ജു​ദ്ദീ​ൻ, ഷാ​ജ​ഹാ​ൻ മൗ​ല​വി, ഇ​ട​മ​ൺ സ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഏ.​എ. ബ​ഷീ​ർ, എം.​എം ജ​ലീ​ൽ, മെ​ഹ​ബൂ​ബ്ജാ​ൻ, നെ​ടു​ങ്ക​യം നാ​സ​ർ, ഉ​മ്മ​ർ ക​ണ്ണ്റ​വു​ത്ത​ർ, ജാ​ഫ​ർ, അ​ബ്ദു റ​ഊ​ഫ് മ​ന്നാ​നി, എ​സ്. എ.​സ​മ​ദ്, ഐ. ​എ.​റ​ഹിം എ​ന്നി​വ​ർ നേ​തൃ​ത്യം ന​ൽ​കി. ചി​കി​ൽ​സാ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.