ക​ള്ള് ഷാ​പ്പി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം; പ​ണ​വും ക​ള്ളും ക​വ​ർ​ന്നു
Sunday, November 10, 2019 11:21 PM IST
കു​ന്ന​ത്തൂ​ർ:​ കു​ന്ന​ത്തൂ​ർ പൂ​ത​ക്കു​ഴി ഷാ​പ്പി​ൽ മോ​ഷ​ണം.​ മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 10000 രൂ​പ, ര​ണ്ട​ര കെ​യ്സ് ക​ള്ള്, കോ​ഴി, മു​യ​ൽ, ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ക്ക, മ​ത്സ്യം, ഞ​ണ്ട് ഉ​ൾ​പ്പെ​ടെ ക​വ​ർ​ന്നു.​
ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.​ ഇ​ന്ന​ലെ രാ​വി​ലെ ഷാ​പ്പ് തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.​ ഷാ​പ്പി​ന്‍റെ പി​റ​കി​ലെ ക​ത​കി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ മേ​ശ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് പ​ണം ക​വ​ർ​ന്ന​ത്.​
ഷാ​പ്പി​ലെ ആ​വ​ശ്യ​ത്തി​നാ​യി വ​ള​ർ​ത്തി​യി​രു​ന്ന​താ​ണ് മു​യ​ലു​ക​ളും കോ​ഴി​ക​ളും അ​ട​ക്ക​മു​ള്ള​വ. ലൈ​സ​ൻ​സി പ​ടി​ഞ്ഞാ​റെ ക​ല്ല​ട വി​ള​ന്ത​റ വി​നോ​ദ് ഭ​വ​നി​ൽ വി​നോ​ദ് ഇ​തു സം​ബ​ന്ധി​ച്ച് ശാ​സ്താം​കോ​ട്ട പോലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.
​പ്ര​ദേ​ശ​ത്ത് രാ​ത്രികാ​ല​ങ്ങ​ളി​ൽ ത​മ്പ​ടി​ക്കു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് നി​ഗ​മ​നം.​ ഇ​ട റോ​ഡു​ക​ളി​ൽ ത​മ്പ​ടി​ക്കു​ന്ന മ​ദ്യ​പ​സം​ഘം നാ​ട്ടു​കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്ക​യാ​ണ്.​ അ​ടു​ത്തി​ടെ വി​ള​യി​ൽ​ശേരി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​വും ഇ​ത്ത​ര​ത്തി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു.