സ​പ്ത​തി നി​റ​വി​ൽ ഡോക്യുമെന്‍ററിയുമായി സന്മാ​ർ​ഗദാ​യി​നി ഗ്ര​ന്ഥ​ശാ​ല
Tuesday, November 12, 2019 12:09 AM IST
കൊട്ടാരക്കര: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ൽ എ​പ്ല​സ് ലൈ​ബ്ര​റി​യാ​യ കാ​ട്ടാ​ന്പ​ള്ളി സന്മാ​ർ​ഗദാ​യി​നി ഗ്ര​ന്ഥ​ശാ​ല​യു​ടെ 70 വ​ർ​ഷ​ത്തെ ച​രി​ത്രം പ​റ​യു​ന്ന ന​ക്ഷ​ത്ര​ങ്ങ​ൾ​ക്ക് മീ​തെ ഒ​രു നാ​ട്ടു വാ​യ​ന​ശാ​ല​യു​ടെ ച​രി​ത്ര​വ​ഴി​ക​ൾ എ​ന്ന പേ​രി​ൽ ഡോക്യുമെന്‍ററി നിർമിച്ചു.

കൊ​ല്ലം ക്രൈം​ബ്രാ​ഞ്ചി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റും ഗ്ര​ന്ഥ​ശാ​ലാ അം​ഗ​വു​മാ​യ ഷാ​ജി കാ​ട്ടാ​ന്പ​ള്ളി സ്ക്രി​പ്റ്റും സം​വി​ധാ ന​വും നി​ർ​വഹി​ച്ച ഡോ​ക്യുമെ​ന്‍റ​റി​യു​ടെ പ്ര​കാ​ശ​നം സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ആ​ർ. ശ​ര​ത്ത് നി​ർ​വഹി​ച്ചു.

കാ​ട്ടാ​ന്പ​ള്ളി പൊ​തു​സ​മ്മേ​ള​ന വേ​ദി​യി​ൽ ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ഷൈ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​കാ​ശ​ന​ച​ട​ങ്ങി​ൽ പ്രഫ. അ​ലി​യാ​ർ, ന​ട​നും സം​വി​ധാ​യ​ക​നുമായ ബി​ജു നെ​ട്ട​റ, ന​ട​ൻ ക​ണ്ണ​ൻ സൂ​ര​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​നേ​ശ്കു​മാ​ർ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ജെ.​സി.​അ​നി​ൽ, ര​തീ​ഷ് ഇ​ള​മാ​ട്, ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി എ​സ്. ഗോ​പ​കു​മാ​ർ, സു​ദ​ർ​ശ​ന​ൻ കാ​ട്ടാ​ന്പ​ള്ളി, എ​സ്. സോ​മ​രാ​ജ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​മോ​ദ്കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.

ഒൗ​ദ്യോ​ഗി​ക തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ഒ​രു ച​രി​ത്രാ​ന്വേ​ഷ​ണ​ത്തി​ന്‍റെ ദൗ​ത്യം ഏ​റ്റെ​ടു​ക്കു​വാ​നും അ​പൂ​ർ​ണമാ​യ രേ​ഖ​ക​ൾ ശേ​ഖ​രി​ച്ച് പ​ഴ​യ​കാ​ല പ്ര​വ​ർ​ത്തക​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പു​തുത​ല​മു​റ​യ്ക്ക് പ​ങ്കുവെ​യ്ക്കു​വാ​നു​ള്ള സ​ന്തോ​ഷം ഷാ​ജി കാ​ട്ടാ​ന്പ​ള്ളി മ​റു​മൊ​ഴി​യാ​യി രേ​ഖ​പ്പെ​ടു​ത്തി. ഗ്ര​ന്ഥ​ശാ​ല​യു​ടെ പി​ന്നി​ട്ട നാ​ൾ​വ​ഴി​ക​ളെ 33 മി​നു​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യി​ലൂ​ടെ പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

ഒ​രു ക്ഷേ​ത്ര​മൈ​താ​ന​ത്ത് രൂ​പം കൊ​ണ്ട സം​ഘ​ബോ​ധ​ത്തി​ന്‍റെ ച​രി​ത്ര​വും അ​വ​രു​ടെ ആ​ത്മ​സ​മ​ർ​പ്പ​ണ​വും ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ളു​ടേ​യും ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലു​ക​ളും പ​ച്ച​യാ​യി ആ​വി​ഷ്ക​രി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ലെ പു​തു​ശേരി രാ​മ​ച​ന്ദ്ര​നു​ൾ​പ്പ​ടെ നി​ര​വ​ധി സാ​ഹി​ത്യ​കാ​രന്മാരുടെ സ​ന്ദ​ർ​ശനു​ഭ​വ​ച്ചെ​പ്പും ച​രി​ത്ര​ത്തോ​ടൊ​പ്പം ദൃ​ശ്യാ​നു​ഭ​വ ചാ​രു​ത പ​ക​രു​ന്നു.

ഒ​രു നാ​ടി​ന്‍റെ ഇ​രു​ള​ട​ഞ്ഞ ഇ​ട​വ​ഴി​ക​ളി​ൽ നി​ന്നും സ​മ​സ്ത​മേ​ഖ​ല​ക​ളി​ലും വി​ദ്യാ​ഭ്യാ​സ വി​ക​സ​ന മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യ നാ​ടി​ന്‍റെ ച​രി​ത്രം കൂ​ടി​യാ​ണി​ത്. പ്രഫ​സ​ർ അ​ലി​യാ​രു​ടെ ശ​ബ്ദ​മാ​ന്ത്രി​ക​ത​യും സു​ദ​ർ​ശ​ൻ കാ​ട്ടാ​ന്പ​ള്ളി​യു​ടെ ഗാ​ന​ര​ച​ന​യും ഡോ. ​ബാ​ബു ന​രേ​ന്ദ്ര​ന്‍റെ സം​ഗീ​ത​വും അ​ജേ​ഷ് കോ​ട്ടു​ക്ക​ലി​ന്‍റെ കാ​മ​റകാ​ഴ്ച​ക​ളും ച​ന്ദ്ര​ൻ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ വ​ര​ക​ളും കാ​ഴ്ച​ക​ൾ​ക്ക് കൂ​ടു​ത​ൽ ദൃ​ശ്യ​ചാ​രു​ത​യേ​റ്റു​ന്നു.

3000 ത്തി​ൽപ​രം അം​ഗ​ങ്ങ​ളും 18000 ത്തി​ൽ​പ​രം പു​സ്ത​ക​ങ്ങ​ളും സി​ഡി ലൈ​ബ്ര​റി ഉ​ൾ​പ്പ​ടെ പി​എ​സി കോ​ച്ചിം​ഗ് സെ​ന്‍റ​ർ, വ​നി​താ​വേ​ദി, ബാ​ല​വേ​ദി, യു​വ​ത എ​ന്നീ കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​യ​ക്കു​ള്ള സ്റ്റേ​റ്റ് അ​വാ​ർ​ഡ്, എ​ൻ.​ഇ. ബ​ല​റാം പു​ര​സ്കാ​രം, പു​ത്തൂ​ർ സോ​മ​രാ​ജ​ൻ പു​ര​സ്കാ​രം എ​ന്നി​ങ്ങ​നെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ ഗ്ര​ന്ഥ​ശാ​ല​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.