ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു
Tuesday, November 12, 2019 12:09 AM IST
ക​രു​നാ​ഗ​പ്പ​ള്ളി : ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് ചെ​റി​യ​ഴീ​ക്ക​ൽ ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ന്‍ററി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി.
സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി ​പ്ര​കാ​ശ് പ​താ​ക ഉ​യ​ർ​ത്തി.​ ആ​ർ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ എ ​ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മാ സീ​രി​യ​ൽ താ​രം രാ​ജേ​ഷ് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. ആ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​സെ​ലീ​ന അ​ധ്യ​ക്ഷ​യാ​യി.​എ​ഇ​ഒ ടി ​രാ​ജു, പി ​സ​തീ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം ​ബി സ​ഞ്ജീ​വ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷെ​ർ​ളി ശ്രീ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൻ ബി​നു​മോ​ൻ, സു​ഹാ​സി​നി, രാ​ജേ​ഷ് ലാ​ൽ, രാം​കു​മാ​ർ, സി​ബി​ബോ​ണി, പ്രി​യ​മാ​ലി​നി ക​ര​യോ​ഗം സെ​ക്ര​ട്ട​റി ക​ന​ക​ൻ, ദീ​പ്തി തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.
ക​ലോ​ത്സ​വ ന​ഗ​രി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ മീ​ഡി​യ സെ​ന്‍റർ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി ​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ക​ൺ​വീ​ന​ർ എ​ൽ കെ ​ദാ​സ​ൻ അ​ധ്യ​ക്ഷ​നാ​യി. ഉ​പ​ജി​ല്ല​യി​ലെ എ​ഴു​പ​ത്തി​ര​ണ്ട് സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി നൂ​റോ​ളം ഇ​ന​ങ്ങ​ളി​ൽ മു​വാ​യി​ര​ത്തി ല​ധി​കം കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.​
14 ന് ​വൈ​കുന്നേരം നാലിന് ​സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം ​ബി സ​ഞ്ജീ​വ് അ​ധ്യ​ക്ഷ​നാ​കും.​ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ അ​നി​ൽ വി ​നാ​ഗേ​ന്ദ്ര​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ്വ​ഹി​ക്കും.