കെ.​ത​മ്പി അ​നു​സ്മ​ര​ണം ഇ​ന്ന്
Tuesday, November 12, 2019 12:13 AM IST
ഓ​യൂ​ർ: വൈ​എം​സി​എ കൊ​ല്ലം സ​ബ് റീ​ജി​യ​ന്‍റേയും ഓ​യൂ​ർ വൈ​എം​സി​എ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വൈ​എം​സി​എ നേ​താ​വ് കെ.​ത​മ്പി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും പ്രാ​ർ​ഥ​നാസം​ഗ​മ​വും ഇ​ന്ന് വൈകുന്നേരം 4.30 ന് ​ന​ട​ക്കും.
ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ഖ​ലാ ചെ​യ​ർ​മാ​ൻ എ.​കെ.​സ​ന്തോ​ഷ് ബേ​ബി ധ്യാ​ന പ്ര​സം​ഗ​വും സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ എം.​തോ​മ​സ്കു​ട്ടി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.
ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മ പ​ള​ളി വി​കാ​രി റ​വ.​ജേ​ക്ക​ബ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​എം സി​എ സം​സ്ഥാ​ന എ​ക്യൂ​മെ​നി​ക്ക​ൽ സെ​ന്‍റർ ചെ​യ​ർ​മാ​ൻ, സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ, ഓ​യൂ​ർ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ്, മാ​ർ​ത്തോ​മ്മ സ​ഭ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ. ​ത​മ്പി​യു​ടെ പ​ത്താ​മ​ത് ച​ര​മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്ന് സ​ബ് റീ​ജി​യ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​യിം​സ് ജോ​ർ​ജ്, ഓ​യൂ​ർ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ.​ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി പി.​പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊല്ലം: അ​ട​യ​മ​ണ്‍ - തൊ​ളി​ക്കു​ഴി റോ​ഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്ന് മു​ത​ല്‍ ഇ​തു​വ​ഴി ഗ​താ​ഗ​തം നി​രോ​ധി​ച്ചു. പ​ക​രം കി​ളി​മാ​നൂ​രി​ല്‍ നി​ന്ന് ക​ട​യ്ക്ക​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ആ​ന​ന്ദ​മു​ക്ക് - കൊ​പ്പം- ഇ​യ്യ​ക്കോ​ട് വ​ഴി​യും ക​ട​യ്ക്ക​ലി​ല്‍ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മു​ക്കു​ന്നം - ഇ​യ്യ​ക്കോ​ട് - കൊ​പ്പം വ​ഴി​യും ക​ട​യ്ക്ക​ലി​ലേ​ക്ക് പോ​കേ​ണ്ട​താ​ണ്.