ചൈ​നീ​സ് ര​ക്ഷാ​ഉ​പ​ക​ര​ണം: ബോ​ട്ടു​ട​മ​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി
Tuesday, November 12, 2019 12:13 AM IST
കൊല്ലം: രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ള്ള ചൈ​നീ​സ് നി​ര്‍​മി​ത സാ​റ്റ്‌​ലൈ​റ്റ് സു​ര​ക്ഷാ ഉ​പ​ക​ര​ണം എ ​ഐ എ​സ് (ഓ​ട്ടോ​മാ​റ്റി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ സി​സ്റ്റം) ഘ​ടി​പ്പി​ച്ച ബോ​ട്ടു​ട​മ​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.
ക​പ്പ​ലു​ക​ളു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ന്ന​ത് ത​ട​യാ​നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും സ​ഹാ​യി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് എ ​ഐ സ് ​ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ള്‍ ചി​ല​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി കോ​സ്റ്റ് ഗാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പ്ര​സി​ഡ​ന്‍റ്‌​സ് ട്രോ​ഫി :
ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു

കൊല്ലം: പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്റ്റ​റേ​ഷ​ന്‍ ആ​രം​ഭി​ച്ചു. ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ ഒ​ന്നാം സ്ഥാ​നം നേ​ടി​യ സെ​ന്‍റ് ​പ​യ​സ് ടെ​ന്‍​ത്ത് ചു​ണ്ട​നാ​ണ് ആ​ദ്യ ര​ജി​സ്ട്രേഷ​ന്‍ ന​ല്‍​കി​യ​ത്. സെ​ന്‍റ് പ​യ​സ്സ് ടെ​ന്‍​ത്ത് ചു​ണ്ട​ന്‍റെ ക്യാ​പ്റ്റ​ന്‍ ബാ​ല​മു​ര​ളി​യി​ല്‍ നി​ന്ന് തു​ക ര​ജി​സ്ട്രേഷൻ ക​മ്മി​റ്റി ക​ണ്‍​വി​ന​ര്‍ ടി ​സി വി​ജ​യ​ന്‍ ഏ​റ്റു​വാ​ങ്ങി.
23 ന് ​അ​ഷ്ട​മു​ടി കാ​യ​ലി​ല്‍ ന​ട​ക്കു​ന്ന ജ​ലോ​ത്സ​വ​ത്തി​ന്‍റെ ര​ജി​സ്ട്രേഷൻ 15 തീ​യ​തി വ​രെ തു​ട​രും.