അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം 16ന്
Wednesday, November 13, 2019 12:04 AM IST
കൊല്ലം: ​ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കും ജി​ല്ല​യി​ലെ സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​നു​ക​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 16ന് ​ന​ട​ക്കും. ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രാ​വി​ലെ 10ന് ​മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കൊ​ട്ടാ​ര​ക്ക​ര സ​ഹ​ക​ര​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ജെഡിസി, ​എ​ച്ച് ഡി ​സി പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ളും പ്ര​സം​ഗ/​പ്ര​ബ​ന്ധ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള ക്യാ​ഷ് അ​വാ​ര്‍​ഡും മെ​രി​റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​ന്ത്രി കെ ​രാ​ജു വി​ത​ര​ണം ചെ​യ്യും.
എം ​നൗ​ഷാ​ദ് എംഎ​ല്‍എ ​അ​ധ്യ​ക്ഷ​ത വഹിക്കും. മേ​യ​ര്‍ വി ​രാ​ജേ​ന്ദ്ര​ബാ​ബു, എംപി മാ​രാ​യ എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, കെ ​സോ​മ​പ്ര​സാ​ദ്, എം​എ​ല്‍എ ​മാ​രാ​യ മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍, കെ ​ബി ഗ​ണേ​ഷ്‌​കു​മാ​ര്‍, പി ​അ​യി​ഷാ പോ​റ്റി, ജി ​എ​സ് ജ​യ​ലാ​ല്‍, ആ​ര്‍ രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള, എ​ന്‍ വി​ജ​യ​ന്‍​പി​ള്ള, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണി, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യാ ഫ്രാ​ന്‍​സി​സ്, സ​ഹ​ക​ര​ണ വെ​ല്‍​ഫെ​യ​ര്‍ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ ​രാ​ജ​ഗോ​പാ​ല്‍, കൊ​ല്ലം സ​ഹ​ക​ര​ണ അ​ര്‍​ബ​ന്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി ​വി പ​ത്മ​രാ​ജ​ന്‍, കൊ​ട്ടാ​ര​ക്ക​ര സ​ഹ​ക​ര​ണ അ​ര്‍​ബ​ന്‍ ബാ​ങ്ക് ചെ​യ​ര്‍​മാ​ന്‍ കെ ​ആ​ര്‍ ച​ന്ദ്ര​മോ​ഹ​ന്‍, പു​ന​ലൂ​ര്‍ താ​ലൂ​ക്ക് കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​സ് രാ​ജേ​ന്ദ്ര​ന്‍ നാ​യ​ര്‍, പി​എസി ​എ​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡന്‍റ് എം ​സി ബി​നു​കു​മാ​ര്‍, സെ​ക്ര​ട്ട​റി കെ ​സേ​തു​മാ​ധ​വ​ന്‍, സ​ഹ​ക​ര​ണ ഓ​ഡി​റ്റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡി ​പ്ര​സ​ന്ന​കു​മാ​രി, സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍​മാ​ന്‍ പി ​രാ​ജേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
രാ​വി​ലെ 9.30ന് ​ക്യൂ എ ​സി ഗ്രൗ​ണ്ടി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന സ​ഹ​ക​ര​ണ വി​ളം​ബര‍ ഘോ​ഷ​യാ​ത്ര ജി ​എ​സ് ജ​യ​ലാ​ല്‍ എം ​എ​ല്‍ എ ​ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും.
11.30ന് ​ന​ട​ക്കു​ന്ന സെ​മി​നാ​റി​ല്‍ ഇ​ടു​ക്കി ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ആ​ര്‍ രാ​ജേ​ഷ്, പി ​എ​സ് സി ​ചെ​യ​ര്‍​മാ​ന്‍ എം ​ഗം​ഗാ​ധ​ര​കു​റു​പ്പ്, സ​ഹ​ക​ര​ണ ജോ​യി​ന്റ് ര​ജി​സ്ട്രാ​ര്‍(​ജ​ന​റ​ല്‍) പി ​ജെ അ​ബ്ദു​ല്‍ ഗ​ഫാ​ര്‍, വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡന്‍റു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.