ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍; അ​ഭി​മു​ഖം 15ന്
Wednesday, November 13, 2019 12:04 AM IST
കൊല്ലം: ​ച​ന്ദ​ന​ത്തോ​പ്പ് സ​ര്‍​ക്കാ​ര്‍ ബേ​സി​ക്ക് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ ഇ​ന്‍​സ്ട്രു​മെ​ന്‍റ് മെ​ക്കാ​നി​ക് ട്രേ​ഡി​ല്‍ ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​റെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 15ന് ​രാ​വി​ലെ 11ന് ​ന​ട​ക്കും. ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ല്‍ എ​ന്‍ടി​സി/​എ​ന്‍എ​സിയും ​മൂ​ന്നു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം അ​ല്ലെ​ങ്കി​ല്‍ ഡി​പ്ലോ​മ ഇ​ന്‍ കെ​മി​ക്ക​ല്‍/​ഇ​ന്‍​സ്ട്രു​മെ​ന്‍റേ​ഷ​ന്‍/​പ്രോ​സ​സ് ക​ണ്‍​ട്രോ​ള്‍ ഇ​ന്‍​സ്ട്രു​മെ​ന്റേ​ഷ​ന്‍/​എ​ഞ്ചി​നീ​യ​റിം​ഗ്/​ടെ​ക്‌​നോ​ള​ജി​യും ര​ണ്ട് വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം അ​ല്ലെ​ങ്കി​ല്‍ ഡി​ഗ്രി ഇ​ന്‍ കെ​മി​ക്ക​ല്‍/​ഇ​ന്‍​സ്ട്രു​മെ​ന്റേ​ഷ​ന്‍/​പ്രോ​സ​സ് ക​ണ്‍​ട്രോ​ള്‍ ഇ​ന്‍​സ്ട്രു​മെ​ന്റേ​ഷ​ന്‍/​എ​ഞ്ചി​നീ​യ​റിം​ഗ്/​ടെ​ക്‌​നോ​ള​ജി​യും ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​യ​ച​യം. ഫോൺ: 0474-2713099.

വൈ​ദ്യു​തി മു​ട​ങ്ങും

ച​വ​റ: ച​വ​റ 110-കെ.​വി സ​ബ്‌​സ്റ്റേ​ഷ​നി​ല്‍ പു​തി​യ​താ​യി സ്ഥാ​പി​ച്ച 11-കെ.​വി പാ​ന​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പ​രി​ശോ​ധി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ തീ​ര്‍​ക്കു​ന്ന​തി​ന് വേ​ണ്ടി 14 മു​ത​ൽ രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കുന്നേരം അ​ഞ്ച് വ​രെ ച​വ​റ, പ​ന്മ​ന ,തേ​വ​ല​ക്ക​ര സെ​ക്ഷ​ന്‍ ഓ​ഫീ​സു​ക​ളു​ടെ പ​രി​ധി​യി​ല്‍ ച​വ​റ സ​ബ്‌​സ്റ്റേ​ഷ​നി​ല്‍ നി​ന്നു​ള​ള വൈ​ദ്യു​തി വി​ത​ര​ണം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ടു​മെ​ന്ന് സ്റ്റേ​ഷ​ന്‍ എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.