സാ​ഗ​ര്‍ ക​വ​ച്: തീ​ര​ദേ​ശ പോ​ലീ​സ് പൂ​ർ​ണ്ണ വി​ജ​യം
Wednesday, November 13, 2019 12:06 AM IST
ച​വ​റ : സാ​ഗ​ര്‍ ക​വ​ചി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് ദി​വ​സ​മാ​യി ക​ട​ലി​ല്‍ ന​ട​ന്ന് വ​രു​ന്ന മോക് ഡ്രി​ല്‍ അ​വ​സാ​നി​ച്ച​പ്പോ​ള്‍ തീ​ര​ദേ​ശ പോ​ലീ​സി​ന് പൂ​ർ​ണ വി​ജ​യം .ആ​രും അ​റി​യാ​തെ നു​ഴ​ഞ്ഞ് ക​യ​റാ​ന്‍ ശ്ര​മി​ച്ച മൂ​ന്ന് പേ​രെ​യും തീ​ര​ദേ​ശ പോ​ലീ​സ് ക​ണ്ടെ​ത്തി.
കാ​യ​കു​ളം എ​ന്‍​ടി​പി​സി, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​യ​റാ​നു​ള​ള ശ്ര​മ​മാ​ണ് ഇ​ല്ലാ​താ​ക്കി​യ​ത്.​ പ​ര​വൂ​ര്‍ മു​ത​ല്‍ അ​ഴീ​ക്ക​ല്‍ വ​രെ​യു​ള​ള തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍ അ​താ​ത് മേ​ഖ​ല​യി​ലെ സു​ര​ക്ഷാ ചു​മ​ത​ല നി​ര്‍​വ​ഹി​ച്ചു.​ നേ​വി,കോ​സ്റ്റ് ഗാ​ര്‍​ഡ് ,മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് , തീ​ര​ദേ​ശ പോ​ലീ​സ് എ​ന്നി​വ​യു​ടെ കാ​ര്യ ക്ഷ​മ​ത ന​ന്നാ​യി ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​നാ​യി ഇ​ത്ത​ര​ത്തി​ല്‍ മോ​ക് ഡ്രി​ല്‍ ന​ട​ത്താ​റു​ണ്ട്.​തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ കാ​ര്യ ക്ഷ​മ​മാ​യ പ്ര​വ​ര്‍​ത്ത​നം കൊ​ണ്ട് നു​ഴ​ഞ്ഞ് ക​യ​റി​യ​വ​രെ എ​ല്ലാ​വ​രെ​യും പി​ട​കൂ​ടാ​ന്‍ സാ​ധി​ച്ചു.