മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, November 13, 2019 12:25 AM IST
കു​ണ്ട​റ: മു​ള​വ​ന​യി​ല്‍ ഭ​ര്‍​തൃ​മ​തി​യാ​യ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം. മു​ള​വ​ന പ​ള്ളി​മു​ക്കി​നു സ​മീ​പം ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ കൃ​തി മോ​ഹ​ന (26)നെ ​ആ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഒ​ളി​വി​ലാ​യി​രു​ന്ന ഭ​ര്‍​ത്താ​വ് വൈ​ശാ​ഖ് വൈ​കു​ന്നേ​ര​ത്തോ​ടെ കു​ണ്ട​റ പോ​ലി​സി​ല്‍ കീ​ഴ​ട​ങ്ങി​യ​താ​യി സൂ​ച​ന. കൊ​ല്ലം എ​സ്എ​ന്‍ കോ​ള​ജി​ന് സ​മീ​പ​മാ​ണ് വൈ​ശാ​ഖി​ന്‍റെ വീ​ട്.

റി​ട്ട. പ​ഞ്ചാ​യ​ത്തു ജീ​വ​ന​ക്കാ​ര​ന്‍ മോ​ഹ​ന​ന്‍റേ​യും ബി​ന്ദു​വി​ന്‍റെ​യും ഏ​ക​മ​ക​ളാ​ണ് കൃ​തി. തി​ങ്ക​ളാ​ഴ്ച​രാ​ത്രി പ​ത്തേ​മു​ക്കാ​ലോ​ടെ​യാ​ണ് കൃ​തി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലി​സ് പ​റ​യു​ന്ന​ത്: ശ്വാ​സം​മു​ട്ടി​ച്ച് കൃ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​ന് കൃ​തി​യു​ടെ മു​ള​വ​ന​യി​ലു​ള്ള വീ​ട്ടി​ല്‍ വൈ​ശാ​ഖ് എ​ത്തി​യി​രു​ന്നു. രാ​ത്രി ഒ​മ്പ​തു​മു​ത​ല്‍ പ​ത്തേ​മു​ക്കാ​ല്‍ വ​രെ ഇ​രു​വ​രും മു​റി​യി​ലി​രു​ന്നു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. പ​ത്തേ​മു​ക്കാ​ലാ​യി​ട്ടും ഇ​രു​വ​രും ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ വ​രാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് അ​മ്മ മു​റി​യി​ലെ​ത്തി നോ​ക്കി​യ​പ്പോ​ള്‍ കൃ​തി അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ട്ടി​ലി​ല്‍ കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. എ​ന്നാ​ല്‍ കൃ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ഭ​ര്‍​ത്താ​വ് വൈ​ശാ​ഖ് ത​യാ​റാ​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ കൃ​തി​യെ കാ​റി​ല്‍ ക​യ​റ്റു​ന്ന​തി​ന് മു​മ്പു ത​ന്നെ ഇ​യാ​ള്‍ കാ​റു​മാ​യി സ്ഥ​ല​ത്തു​നി​ന്ന് മു​ങ്ങി. വൈ​ശാ​ഖ് വൈ​കു​ന്നേ​ര​ത്തോ​ടെ കു​ണ്ട​റ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി. രാ​ത്രി എ​ട്ടോ​ടെ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. കൃ​തി​യു​ടെ ര​ണ്ടാം വി​വാ​ഹ​വും വൈ​ശാ​ഖി​ന്‍റെ ആ​ദ്യ വി​വാ​ഹ​വു​മാ​യി​രു​ന്നു.